ജയ്‌പൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ജയ്‌പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി ആശുപത്രി വിട്ടു. ഇന്നു രാവിലെ 9.30നാണ് ഹേമ ആശുപത്രിയില്‍ നിന്ന് പോയത്. അപകടത്തില്‍ ഹേമമാലിനിയുടെ പുരികത്തില്‍ നാല് തുന്നലിട്ടിരുന്നു.
അതിനിടെ, തന്റെ കാറിടിച്ചുണ്ടായ അപകടത്തില്‍ നാലു വയസുകാരി മരിക്കാനിടയായതില്‍ ഹേമമാലിനി ദു:ഖം രേഖപ്പെടുത്തി. കുട്ടി മരിച്ചെന്ന് അറിഞ്ഞപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നും അത് തന്റെ മനസിനെ വേട്ടയാടുന്നുവെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിനിരയായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ഹേമമാലിനി വ്യക്തമാക്കി.
കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു. ഒരു കുഞ്ഞ് നഷ്ടമായ കുടുംബത്തിന്റെ വേദന തനിക്ക് മനസ്സിലാക്കാനാകും. കുഞ്ഞിന്റെ നഷ്ടം അവര്‍ക്ക് താങ്ങാനുള്ള കരുത്തേകാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുമെന്നും ഹേമമാലിനി പറഞ്ഞു.
രാജസ്ഥാനിലെ ദൗസായില്‍ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്‌സിഡീസ് ബെന്‍സ് ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നാലു വയസുള്ള സോനം എന്ന കുട്ടി മരിച്ചിരുന്നു. ആഗ്രയില്‍നിന്നു ജയ്‌പൂരിലേക്കുള്ള യാത്രാമധ്യേ രാത്രി ഒന്‍പതുമണിക്കായിരുന്നു അപകടം
















