Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എകെസിഎച്ച്എംഎസിന്റെ ശ്മശാനഭൂമി ഗ്രാമപഞ്ചായത്ത് കൈയ്യേറുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 10:30 pm IST
inKottayam

ചങ്ങനാശ്ശേരി: അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭയുടെ ചീരന്‍ചിറയിലുള്ള ശ്മശാനം വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അനധികൃതമായി കയ്യേറിയെന്ന് എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന്‍ ആരോപിച്ചു. ശ്മശാനവും അതിനുള്ള ഭൂമിയും എകെസിഎച്ച്എംഎസിന് മാത്രമുള്ളതാണെന്ന് സംഘടനാ സംസ്ഥാന നേതൃത്വം ഗ്രാമപഞ്ചായത്ത് അധികൃതരെ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നതാണ്.

ഈ വസ്തു തിരുവിതാംകൂര്‍ മഹാരാജാവ് സംഘടനയ്‌ക്ക് ശ്മശാനം നിര്‍മ്മിക്കാന്‍ കരമൊഴിവായി നല്‍കിയതാണ്. സഭയുടെ വേരൂര്‍, പുതുച്ചിറ 19-ാം നമ്പര്‍ ശാഖയുടെ അധീനതയിലും മേല്‍നോട്ടത്തിലുമാണ് ഇപ്പോള്‍ ഈ വസ്തു. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന്‍, ജനറല്‍ സെക്രട്ടറി കുട്ടായി ഗോപാലന്‍, സംസ്ഥാന സെക്രട്ടറി പള്ളം പിജെ എന്നിവര്‍ നേരിട്ട് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും സെക്രട്ടറിയേയും കണ്ട് ശ്മശാനത്തിന്റെ സ്ഥല ഉടമസ്ഥതാ അവകാശം സംബന്ധിച്ച രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇതുകൂട്ടാക്കാതെ ഇവിടെ മതില്‍കെട്ടുന്ന പണികള്‍ നിര്‍ബാധം തുടരുകയും ഗെയിറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. എകെസിഎച്ച്എംഎസ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അനുസരിച്ച് ഈ നാല് ഗേറ്റുകളും താഴിട്ട് പൂട്ടി. ഈ സ്ഥലത്തിന്മേല്‍ സഭയുടെ അവകാശങ്ങള്‍ സ്ഥാപിച്ച് ചങ്ങനാശ്ശേരി മുന്‍സിഫ് കോടതിയില്‍നിന്നും 1992-ല്‍ സഭയ്‌ക്ക് അനുകൂലമായി വിധിയുണ്ട്. ഈ ശ്മശാനത്തില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും മറ്റ് സമുദായങ്ങള്‍ക്കുകൂടി വീതിച്ച് നല്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണാധികാരികളും അറിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 2010-ല്‍ ശ്മശാനം കൈയ്യേറി പൊതുശ്മശാനം ആക്കാനുള്ള വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ശ്രമം കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വിലക്കിയിട്ടുള്ളതുമാണ്. ഇതിനുശേഷം വില്ലേജ് രജിസ്ട്രറില്‍ ഇത് ഗവണ്‍മെന്റ് ശ്മശാനം എന്നും എഴുതിചേര്‍ത്തതിനെതിരെ 2010-ല്‍ മഹാസഭ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുത്തില്ല. വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും നിയമ വിരുദ്ധ നടപടികളെ കര്‍ശനമായി വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടണമെന്നും എകെസിഎച്ച്എംഎസ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.കെ. തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുട്ടായി ഗോപാലന്‍, വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്‍, സംസ്ഥാന സെക്രട്ടറി പള്ളം പിജെ, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി, എം.എന്‍. ചെല്ലപ്പന്‍, ടി.കെ. കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.