Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മധുരം തേടുന്ന മനസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 04:12 pm IST
inVaradyam

മനോഹരമായതെന്തും മനസ്സിനു പ്രിയപ്പെട്ടതാണ്. അവ സന്തോഷവാഹകവും കൂടിയാണ്. എല്ലാ ജീവികളുടേയും ആത്യന്തിക ലക്ഷ്യം സൗഖ്യമാണ്. ജീവിതം മധുരതരമാക്കാനുള്ള തത്രപ്പാടിലാണ് ഏവരും. അതിനിടെ അസുഖകരമായ പലതും അനുഭവിച്ചേ തീരൂ.

നല്ലതു കേള്‍ക്കുവാനാണ് ഏവരും കാതോര്‍ക്കുന്നത്. ഓര്‍ക്കാപ്പുറത്ത് അപ്രിയശബ്ദങ്ങള്‍ കാതു തുളച്ച് കടന്നുവന്നെന്നിരിക്കും. ഇരുട്ടും വെളിച്ചവുംപോലെ അനിവാര്യവുമാണത്. ഒരര്‍ത്ഥത്തില്‍ ജീവിതത്തിന് മധുരം ഇളക്കിച്ചേര്‍ക്കുന്നതും വിജയത്തിനു ചേരുവയും അതാണ്.

മന്വന്തരങ്ങള്‍ കഴിഞ്ഞാലും മനുഷ്യകുലം മനസ്സില്‍ സൂക്ഷിക്കുന്നതും ഗതകാല സൗഭാഗ്യങ്ങള്‍ മാത്രം. സ്വന്തം സ്വാസ്ഥ്യത്തിനു തടസ്സമുള്ളതെല്ലാം തള്ളിക്കളയുവാനാണ് പരിശീലിക്കേണ്ടത്. അതിന് സ്വയംകഴിയാത്തവര്‍ മനഃശാസ്ത്രജ്ഞന്റെ മുമ്പില്‍ കുമ്പസാരിക്കുകയാണ് കരണീയം.

സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെന്ന് ഏവര്‍ക്കുമറിയാം. കുറച്ചുകാലത്തെ ജീവിതമല്ലേ ഉള്ളൂ എന്ന പല്ലവിയാണ് പലര്‍ക്കും. എത്ര ശ്രദ്ധിച്ചാലും അക്ഷരത്തെറ്റുകള്‍ വന്നെന്നിരിക്കും. ഒരേ കല്ലില്‍ രണ്ടുപ്രാവശ്യം തട്ടിവീഴാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

നമ്മുടെ സാമീപ്യം അന്യര്‍ക്ക് ആശ്വാസം പകരുന്നതാവണം. ആര്‍ക്കും ആരെക്കാളും ശ്രേഷ്ഠതയില്ലെന്ന കാര്യമാണ് എപ്പോഴും ഓര്‍ക്കേണ്ടത്. അന്യരുടെ കഴിവുകളില്‍ അന്ധാളിക്കാതെ സ്വന്തം ശേഷികള്‍ വികസിപ്പിച്ചെടുത്ത് അഭിമാനിക്കുവാന്‍ കഴിയണം; ഒരു പകരക്കാരന്‍ ഇല്ലാത്തിടത്തോളം കാലം.

മണ്ണിലാണ് മനുഷ്യബന്ധങ്ങള്‍ക്ക് കതിരിടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഹൃദ്യതയും അതാണ്. ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് ആയുരാരോഗ്യ സൗഖ്യവും ഉറപ്പ്. ഓരോ ദിവസത്തെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുവാനും അവര്‍ക്കാകും. മനസ്സ് മധുരമായി മന്ദഹസിക്കുന്ന നിമിഷം!

അറിവും ആത്മവിശ്വാസവും ജീവിതവിജയത്തിനായുള്ള ശക്തമായ രണ്ടുചിറകുകളാണ്. അന്യരുടെ ആജ്ഞാനുവര്‍ത്തികാളാകാതിരിക്കാനുള്ള വഴിയും അതാണ്. ഒരു സാഹചര്യത്തിലും ചൂളാതെ ആത്മവിശ്വാസത്തോടെ ജീവിക്കുവാനുള്ള തന്റേടമാണ് ആദ്യം ആര്‍ജിക്കേണ്ടത്.

പരസ്പര സൗഹൃദത്തോടെയുള്ള പെരുമാറ്റമാണ് വ്യക്തിത്വത്തിന്റെ ഉരകല്ല്. സുഖകരമായ അനുഭവങ്ങളാണ് മനസ്സിന് പീയൂഷം. അതു ലഭിക്കാതെ മനോരോഗികളായവര്‍ ധാരാളം. ജീവിതം ഒരു കടങ്കഥയായ ഹതഭാഗ്യര്‍!

അറിവുതന്നെയാണ് ശക്തി. അറിവും ബുദ്ധിയും ഉള്ളവരാണ് എക്കാലവും വിജയിക്കുന്നത്. മനസ്സിന്റെ ശക്തിയും സൗന്ദര്യബോധവും പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണം. ഒരു വിപഠിഷുവിനെപ്പോലെ മുന്നേറിയാല്‍ നിത്യയൗവ്വനവും കൂട്ടിനുണ്ടാകും. ഒരു നിത്യകല്യാണിയെപ്പോലെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.