Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂതവും നമ്മുടെ ശരീരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 09:03 pm IST
inSamskriti

ആകാശം, വായു, അഗ്നി, ജലം, പൃഥ്വി ഇവയാണ് പഞ്ചഭൂതങ്ങള്‍. പ്രകൃതിയിലെ സകല ചരാചര വസ്തുക്കളും പഞ്ചഭൂത നിര്‍മ്മിതമാണ്. നമ്മുടെ ചുറ്റുപാടുകളെ നിരീക്ഷീച്ചാല്‍ നമുക്കിത് മനസ്സിലാകും. ഒരു വിത്ത് മുളക്കുന്നതും വളരുന്നതും ഭൂമിയിലാണ്. അതു മുളയ്‌ക്കണമെങ്കില്‍ ജലസാന്നിദ്ധ്യവും പ്രകാശവും(അഗ്നി) വായുവും വേണം. അതിനു വളരാന്‍ ഒരു ഇടവും(ആകാശം) ആവശ്യമാണ്. പഞ്ചഭൂതങ്ങളുടെ അഭാവത്തില്‍ ഒന്നിനും നിലനില്‍ക്കാന്‍ കഴിയില്ല. എല്ലാ സസ്യജാലങ്ങള്‍ക്കും ഈ നിയമം ബാധകമാണ്.

നാംകഴിക്കുന്ന ആഹാരത്തെ നിരീക്ഷിക്കുകയാണെങ്കില്‍, ചോറ് അരിയും അടുപ്പും പാത്രവും വിറകും എല്ലാം ഭൂമി തത്ത്വമാണ്. കലത്തിന്റെ ഉള്ളിലെ ശൂന്യമായ ഇടവും ആകാശതത്ത്വം തന്നെ. കലത്തിനുള്ളിലെ വെള്ളം ജലതത്ത്വം. അരി വേവാന്‍ ഉപയോഗിക്കുന്ന ചൂട് അഗ്നി തത്ത്വം, വിറകിനെ കത്തിക്കുന്നത് വായു തത്ത്വം. ഈ പഞ്ച തത്ത്വങ്ങളുടെ അബാവത്തില്‍ ഒന്നും സാദ്ധ്യമാകുന്നില്ല എന്നു നമുക്കറിയാന്‍ കഴിയും.

നാം ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും ഇതേ തത്ത്വത്തില്‍ തന്നെയാണ്. അച്ഛനും അമ്മയുമാണ് നമ്മുടെ സൃഷ്ടിക്ക് ആധാരം എന്നു പറയുമ്പോഴും കുറച്ചു കൂടി വിശാലമായ സത്യം വീണ്ടും അവശേഷിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണംവിഘടിച്ചുണ്ടാകുന്ന സപ്തധാതുക്കളില്‍ ഒരു ധാതുവായ ശുക്ലധാതുവാണ് സൃഷ്ടിയുടെ അടിസ്ഥാന ഘടകം. അന്നത്തില്‍ നിന്നുമാണ് ഇത് ഉത്പന്നമാകുന്നത്, അന്നം ഉണ്ടാകുന്നത് ഭൂമിയിലും അങ്ങനെ ചിന്തിക്കുമ്പോള്‍ നാം ഓരോരുത്തരും ഈ ഭൂമിയുടെ സന്താനങ്ങളാണ്. അതിനാല്‍ നമ്മുടെ പൂര്‍വ്വീകര്‍ പറഞ്ഞിരിക്കുന്നു ‘ മാതാ ഭൂമി പുത്രോ/ഹം പൃഥ്വവ്യ’ ഈ ഭൂമി എന്റെ മാതാവും ഞാന്‍ അതിന്റെ പുത്രനുമാകുന്നു എന്ന് അമ്മ എപ്രകാരമാണോ നമ്മെ സംരക്ഷിക്കുന്നത് അപ്രകാരം ഈ ഭൂമിയും നമ്മെ സംരക്ഷിക്കുന്നു. അതിനാല്‍ ഈ ഭൂമിയെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. യോഗ മാര്‍ക്ഷത്തില്‍ ജീവിക്കുകയെന്നാല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നു തന്നെയാണര്‍ത്ഥം.

അമ്മയുടെ ഉദരത്തിലും നമ്മുടെ വളര്‍ച്ചയ്‌ക്ക് ഈ പഞ്ചഭൂത തത്ത്വങ്ങള്‍ അനിവാര്യമാണ്. ഗര്‍ഭപാത്രം നമുക്കു വളരാനുള്ള ഇടമാണ്- ഈ ആകാശ തത്ത്വം. വളര്‍ച്ചക്ക് പ്രാണന്‍ അനിവാര്യമാണ് അത് വായു തത്ത്വം.

ഇനി നമ്മെ ഓരോരുത്തരേയും നിരീക്ഷിച്ചാല്‍ നമുക്കു ജീവിക്കാന്‍ ഇടം ആവശ്യമാണ്. നമ്മുടെ ഉള്ളിലുള്ള ഓരോ അവയവങ്ങളും വച്ചിരിക്കുന്നതും കൃത്യമായ ഇടങ്ങളിലാണ്. അവയവങ്ങള്‍ തമ്മിലും കോശങ്ങള്‍ തമ്മിലും കോശങ്ങള്‍ക്കുള്ളിലും കൃത്യമായ അകലം നമുക്ക് കാണാന്‍ കഴിയും. ഇതെല്ലാം ആകാശ തത്ത്വം തന്നെയാണ്. നമ്മുടെ ഉള്ളില്‍ വാതക രൂപത്തിലുള്ളതെല്ലാം വായുതത്ത്വമാണ്. ശരീര വളര്‍ച്ചയുടെയും ശാരീരിക പ്രവര്‍ത്തനങ്ങളുടേയും അടിസ്ഥാനമായ പ്രാണവായു ഈ തത്ത്വം തന്നെയാണ്.

നമ്മുടെ ശരീരത്തില്‍ അഞ്ച് അഗ്നികളുണ്ട്. കായാഗ്നി, ജഠരാഗ്നി, ധാതു അഗ്നി, ഭൂതാഗ്നി, യോഗാഗ്നി. ഇതെല്ലാം തന്നെ അഗ്നി തത്ത്വമാണ്. പഞ്ചകോശങ്ങളിലും അഗ്നി തത്ത്വം നിലനില്‍ക്കുന്നു. മൂത്രം, രക്തം, ശുക്ലം, ജലം, ഹോര്‍മോണ്‍ തുടങ്ങി നമ്മുടെ ഉള്ളില്‍ ദ്രവ രൂപത്തിലുള്ളതെല്ലാം ജലതത്ത്വമാണ്. അസ്ഥികളും പേശികളും ഉള്‍പ്പടെ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളും ഭൂമി തത്ത്വമാണ്.

പഞ്ചഭൂതവും ശരീരവും

ഭൂമി:- ഖരാവസ്ഥയിലുള്ളത് അഥവാ ഉറച്ചത് എല്ലാം. ഉദാ:പല്ല്, എല്ല്, കോശം, കല തുടങ്ങിയവ.

ജലം:- ദ്രവ രൂപത്തിലുള്ളതെല്ലാം. ഇസം, രക്തം, ഹോര്‍മോണ്‍, മൂത്രം, വെള്ളം, മറ്റു ദ്രാവകങ്ങള്‍.

അഗ്നി:- ഖരാവസ്ഥയിലുള്ളതിനെ ദ്രാവകമാക്കുക, ദ്രാവകത്തെ വാതകമാക്കുക, ദ്രാവകത്തെ ഖരാവസ്ഥയിലാക്കുക തുടങ്ങിയ സ്വഭാവത്തെ മാറ്റുന്നത് അഗ്നിയാണ്. പരമാണുക്കളെ ചേര്‍ത്തു നിര്‍ത്തുക, ഭക്ഷണത്തെ കൊഴുപ്പ്, ഊര്‍ജ്ജം, പേശികള്‍ എന്നിവയാക്കി മാറ്റുക; ചിന്തയുടെ പ്രവര്‍ത്തനം, വികാരം, നാഡിമിടിപ്പ് ഇതെല്ലാം നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്നത് അഗ്നിയാണ്.

വായു:-വാതകരൂപത്തിലുള്ളതും ചലിക്കുന്നതും ശക്തവുമായത് വായുതത്ത്വമാണ്. ശരീരത്തിലെ ഊര്‍ജ്ജകൈമാറ്റവും അഗ്നിയെ ജ്വലിപ്പിക്കുന്നതും വായുവാണ്.

ആകാശം:-എല്ലാം നിലനില്‍ക്കുന്ന ഇടം, എല്ലാത്തിന്റേയും ഉത്ഭവസ്ഥാനം

പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി- 26. ഫോണ്‍: 0484 25328001, 9496332058)

..തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.