Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൂരോപ്പട ഇടക്കരപ്പടിയില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനധികൃത പാറ ഖനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2015, 10:19 pm IST
in Kottayam

കൂരോപ്പട: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ കോത്തല ഇടക്കരപ്പടിയില്‍ ഹൈക്കോടതിയുടെ വിവിധ ബഞ്ചുകളെ തെറ്റിദ്ധരിപ്പിച്ച് അനധികൃത പാറ പൊട്ടിക്കല്‍. ഹൈക്കോടതി സിംഗിള്‍ ബഞ്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിരോധിച്ച പാറമടയിലാണ് ഉടമ വെക്കേഷന്‍ ബഞ്ചിന്റെ പ്രത്യേക അനുമതിയുടെ മറവില്‍ പാറപൊട്ടിക്കുന്നത്. സിംഗിള്‍ ബഞ്ചില്‍ നിന്ന് ലഭിച്ച സ്റ്റേ ഉത്തരവ് മറച്ചുവച്ചാണ് വെക്കേഷന്‍ ബഞ്ചില്‍ നിന്നും ആറാഴ്ചത്തേക്ക് പ്രത്യേക ഖനനാനുമതി വാങ്ങിയത്. ഇതേ തുടര്‍ന്ന് സ്ഥലവാസികളായ എബ്രഹാം കെ. ബെച്ചു, മറിയാമ്മ ജോര്‍ജ്ജ് എന്നിവര്‍ പാറമട ഉടമ കെ.ജെ. തോമസ് കണ്ണന്താനത്തിനെതിരെ കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതേതുടര്‍ന്ന് പാറമട ഉടമ 6 ആഴ്ചത്തേക്ക് പാറ ഖനനത്തിന് നേടിയ പ്രത്യേകാനുമതി മറ്റൊരു ഉത്തരവിലൂടെ പിന്‍വലിച്ചു. ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുകയാണ്.

ഖനനം നിര്‍ത്തുകയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനുശേഷം കഴിഞ്ഞദിവസം പാറ പൊട്ടിക്കലും അനുബന്ധ ജോലികളും തുടര്‍ന്നു. പാറപ്പൊടിയും മലിനജലവും സമീപപ്രദേശങ്ങളില്‍ നിറഞ്ഞു. ത്വക്ക് രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സര്‍വ്വസാധാരണമായി. അനധികൃത ഖനനം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നിയവിരുദ്ധ പാറ ഖനനം ശ്രദ്ധയില്‍ പെടുത്തിയിട്ടും പാമ്പാടി പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ജില്ലാ കളക്ടറെ സമീപിച്ചത്.

കോത്തലയ്‌ക്ക് സമീപം 9,10 വാര്‍ഡുകളിലായി മേരിമാതാ പാറമട എന്ന പേരില്‍ ചെറിയ തോതില്‍ പ്രവര്‍ത്തിപ്പിച്ചുവന്നിരുന്ന പാറമടയാണ് ഇപ്പോള്‍ ന്യൂമേരിമാതാ എന്ന പേരില്‍ പാറമടയും വന്‍കിട ക്രഷര്‍യൂണിറ്റുമായി മാറിയത്. ആദ്യകാലത്ത് എല്ലാ രാഷ്‌ട്രീയകക്ഷികളും പാറമടയ്‌ക്കെതിരായ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇവര്‍ക്കു തന്നെയായിരുന്ന കേസുകളുടെ നടത്തിപ്പ് ചുമതലയും. വന്‍തുക കേസിന്റെ നടത്തിപ്പിനായി പ്രദേശവാസികളില്‍ നിന്ന് പിരിച്ചെടുക്കുകയും ചെയ്തിരുന്നു. മുന്നില്‍ നിന്ന് സമരം നയിച്ചവര്‍ പാറമട ലോബിയുടെ വക്താക്കളായതോടെ പ്രദേശവാസികള്‍ നിസ്സഹായരായി. പിന്നീട് പ്രദേശവാസികള്‍ തന്നെ കേസ് നടത്തിപ്പ് ഏറ്റെടുത്തു. പാറമട ഉടമയ്‌ക്കുവേണ്ടി രേഖകളില്‍ ക്രമക്കേടുകള്‍ നടത്തിയതിന് മുന്‍ പഞ്ചായത്ത് സെക്രട്ടറി ജോണ്‍ തോമസിനെ സസ്‌പെന്‍ഡു ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ എല്ലാം നിലവിലിരിക്കെയാണ് ക്രഷര്‍ യൂണിറ്റും പാറമടയും പ്രവര്‍ത്തിപ്പിക്കുന്നതിന് സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ ഉണ്ടെന്നിരിക്കെ അധികൃതരുടെ മൗനാനുവാദത്തോടെ ഉടമ ഇപ്പോഴും പാറ ഖനനം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.