Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണനും മനസ്സും യോജിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2015, 09:15 pm IST
inSamskriti

യോഗം എന്ന വാക്കിന്റെ അര്‍ത്ഥം യോജിപ്പിക്കുന്നത് എന്നാണ്. വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗം. യോഗശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണെങ്കിലും ഇന്ന് ആരോഗ്യ പദ്ധതിയായിട്ടാണ് ഈ ശാസ്ത്രത്തെ എല്ലാവരും പ്രയോജനപ്പെടുത്തുന്നത്. ശാരീരികവും, മാനസീകവും, ആത്മീയവുമായ ആരോഗ്യത്തിന് യോഗ ഒരു പോലെ ഗുണം ചെയ്യുന്നു എന്നതാണ് മറ്റ് ആരോഗ്യശാസ്ത്രങ്ങളില്‍ നിന്നു യോഗയെ വ്യത്യസ്തമാക്കുന്നത്. ഭൗതികമായും ആദ്ധ്യാത്മികമായും ഉള്ള വികാസം യോഗയിലുടെ സാദ്ധ്യമാകുന്നു. അതിനാല്‍ ഈ ശാസ്ത്രം ബ്രഹ്മചാരികള്‍ക്കോ സന്ന്യാസികള്‍ക്കോ വേണ്ടി മാത്രം ഉള്ളതല്ല. മറിച്ച് പ്രായ, ലിംഗ, ഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗപ്രദമാണ്. നിത്യവും നിരന്തരവുമായ പരിശീലനത്തിലൂടെ യോഗയുടെ ഉന്നത തലങ്ങള്‍ കീഴടക്കാന്‍ നമുക്ക് സാധിക്കും.

ആരോഗ്യത്തിന്റെ ശാരീരികതലം പ്രാണനും അംഗങ്ങളും തമ്മിലുള്ള യോജിപ്പാണ്. പ്രാണനും അംഗങ്ങളും തമ്മിലുള്ള വിയോജിപ്പാണ് രോഗം. പ്രാണവികാരം കായവികാരം” എന്നാണ് പറയുന്നത്. പ്രാണനും മനസ്സും തമ്മിലുള്ള യോജിപ്പാണ് മാനസിക ആരോഗ്യം. ഇതിന്റെ വിയോജിപ്പാണ് ആധി വ്യാധികള്‍. മനസ്സും ആത്മാവും തമ്മിലുള്ള യോജിപ്പാണ് ആത്മീയ ആരോഗ്യം എന്നു പറയുന്നത്. ആത്മാവും പരമാത്മാവും തമ്മിലുള്ള യോജിപ്പാണ് ആത്മസാക്ഷാത്കാരം. ഇങ്ങനെ വ്യക്തിയെ ശാരീരിക തലത്തില്‍ നിന്നും ഉയര്‍ത്തി ആത്മസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്ന ക്രമബദ്ധമായ പദ്ധതിയാണ് യോഗം. മരണശേഷം ആത്മാവിനെ പരമാത്മാവുമായി യോജിപ്പിക്കുന്ന പദ്ധതിയാണ് മരണാനന്തര കര്‍മ്മങ്ങള്‍ എന്നു നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ജീവിച്ചിരിക്കെ ആത്മാവിനെ പരമാത്മാവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് യോഗശാസ്ത്രം. അറിഞ്ഞോ അറിയാതെയോ നാം നടത്തുന്ന യോഗപരിശീലനം  നമ്മില്‍ പരിവര്‍ത്തനം ഉണ്ടാക്കുകയും നമ്മെ ഈശ്വരനോട് അടുപ്പിക്കുകയും ചെയ്യുന്നു.

ആചാര്യവചനങ്ങളും, നിര്‍വ്വചനങ്ങളും

നമ്മുടെ ധര്‍മ്മ ഗ്രന്ഥങ്ങളില്‍ യോഗയെ ക്കുറിച്ച് ധാരാളമായി കാണാന്‍ കഴിയും. വേദോപനിഷത്തുക്കളിലും ഇതിഹാസ പുരാണങ്ങളിലും വ്യാഖ്യാനങ്ങളുണ്ട്. മനസ്സിന്റെ മുകളില്‍ ആധിപത്യവും നിയന്ത്രണവും നേടുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രക്രിയയാണ് യോഗം എന്ന് പതഞ്ജലി മഹര്‍ഷി പാതഞ്ജലയോഗശാസ്ത്രത്തില്‍ പറയുന്നു.

മനുഷ്യന്റെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടാനും കാലദൈര്‍ഘ്യം കുറച്ചുകൊണ്ടുവരുന്നതിനുമുള്ള വ്യവസ്ഥാപിതവും ബോധപൂര്‍വ്വവുമായ പ്രക്രിയയാണ് യോഗം എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ആത്മവികാസത്തിന്റെ ശാസ്ത്രം എന്നാണ് ആദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വാമിജിയുടെ രാജയോഗ വ്യാഖ്യാനത്തില്‍ നിന്നും ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക് ലഭിക്കും.

മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന ശാരീരികവും, മാനസികവും, ആത്മീയവുമായ കഴിവുകളെ വികസിപ്പിച്ച് ആത്മശുദ്ധി നേടാനുള്ള ക്രമബദ്ധമായ പരിശ്രമമാണ് യോഗ എന്ന് അരവിന്ദ മഹര്‍ഷി ഈ ശാസ്ത്രത്തെ കുറിച്ച് പറയുന്നു. ഒരു വ്യക്തിയുടെ ഈ നിലക്കുള്ള വികാസത്തേയാണ് നമുക്ക് വ്യക്തിത്വവികാസം എന്ന് പറയാന്‍ കഴിയുന്നത്. ഈ ശാസ്ത്രത്തിലുടെ മനുഷ്യന്‍ ഉയര്‍ന്ന ബോധതലത്തില്‍ ജീവിക്കാന്‍ പഠിക്കുന്നു. മഹര്‍ഷി അരവിന്ദന്റെ ലൈറ്റ്‌സ് ഓണ്‍ യോഗ എന്ന ഗ്രന്ഥത്തിലും ഇതിന്റെ വിവര്‍ത്തനമായ  യോഗപ്രദീപം  1,2 ഭാഗങ്ങളില്‍ നിന്നും നമുക്കിതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

യോഗയുടെ നിര്‍വ്വചനങ്ങള്‍

യുജ്” എന്ന സംസ്‌കൃത ധാതുവില്‍ നിന്നാണ് യോഗം എന്ന ശബ്ദം ഉണ്ടായിരിക്കുന്നത്. “യുജ്യതേ അനേന ഇതി യോഗഃ”ഏതിനാല്‍ യോജിപ്പിക്കപ്പെടുന്നുവോ അത് യോഗം.

യോഗഃ ചിത്തവൃത്തി നിരോധഃ”  (പാ.യോ.സൂത്രം-1:2)

മനസ്സിന്റെ നിയന്ത്രണം അഥവാ എത്ര സമയം വേണമെങ്കിലും ശാന്തവും നിശ്ചലവുമായി ഇരിക്കാനുള്ള കഴിവ്.

മനഃ പ്രശമനോപായഃ യോഗ ഇത്യഭിധീയതേ” (യോ.വാ. 3-9-12)

മനസ്സിനെ ശാന്തമാക്കാനുള്ള ഉപായമാണ് യോഗം. ഇവിടെ ഉപായം എന്നതു കൊണ്ട് ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

യോഗഃ കര്‍മ്മസു കൗശലം””(ഗീത-2:50)

ആയാസരഹിതമായി ആനന്ദത്തോടെ കര്‍മ്മം ചെയ്യാനുള്ള മാര്‍ഗ്ഗമാണ് യോഗം. ആനന്ദത്തോടെ ചെയ്യുന്ന കര്‍മ്മം കര്‍മ്മമുക്തിക്ക് കാരണമാകുന്നു.

അലഭ്യലാഭോ യോഗഃ””

നമുക്ക് ലഭ്യമാകാത്തതിനെ ലഭ്യമാക്കുന്നത് യോഗം. അഥവാ യോഗം നമുക്ക് എല്ലാം ലഭ്യമാക്കുന്നു.

സംയോഗം യോഗമിത്യാഹുര്‍ ജീവാത്മ പരമാത്മനോ””

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയമാണ് യോഗം.

“യുജ്യതേ പുരുഷ മോക്ഷായ”

 “യോഗ്യോ ഭവതി യേന സ യോഗഃ”

യാതൊന്നിനാല്‍ പുരുഷന്‍ മോക്ഷത്തിന് യോഗ്യനായി ഭവിക്കുന്നുവോ അത് യോഗം. ഇവിടെ പുരുഷന്‍ എന്നാല്‍ ആത്മാവ് എന്നര്‍ത്ഥം. (പുരുഷനില്‍ ഇരിക്കുന്നവന്‍, പുരു=ശരീരം)

““സമത്വം യോഗമുച്യതേ””(ഭഗവദ് ഗീത)

സമത്വമാണ് യോഗം. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവയുടെ സമാവസ്ഥ.

ഈ സുത്രങ്ങളെല്ലാം തന്നെ യോഗം കേവലം ആരോഗ്യശാസ്ത്രത്തിനും അപ്പുറം മോക്ഷശാസ്ത്രമാണ് എന്ന സൂചന നമുക്ക് നല്‍കുന്നു.

..തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.