Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഡ്രാക്കുള പ്രഭു മരിക്കുന്നില്ല; നമ്മെ ഉറക്കുന്നില്ല….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 05:04 pm IST
inEntertainment

കഴിഞ്ഞ ഏതാനും രാത്രികളില്‍മാത്രം എത്രയെത്ര ലീ മാര്‍ പിറന്നിരിക്കണം. അവര്‍ എത്രത്തോളം ചോരവലിച്ചു കുടിച്ചിരിക്കണം. എത്രയെത്ര സുന്ദിരമാര്‍ ഉറക്കം ഞെട്ടി കഴുത്തിലെ ചോരപ്പാടുകള്‍ നോക്കാന്‍ നിലക്കണ്ണാടിക്കു മുന്നിലേക്ക് ഓടിയിരിക്കണം. ക്രിസ്റ്റഫര്‍ ലീയുടെ മരണ വാര്‍ത്ത ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ലക്ഷക്കണക്കിന് ആഢ്യത്വമുള്ള പ്രഭുക്കളെയാണ്…. അതിലേറെ ഡ്രാക്കുളമാരെയാണ്. 93 -ാം വയസിലും ലീയുടെ സ്മരണ കാമുക മനസ്സുകളെ തരളിതമാക്കിയിട്ടുണ്ടാവണം. ഉറക്കച്ചടവോടെയായിരിക്കണം അവര്‍ക്ക് വെള്ളിയാഴ്ച പിറന്നത്; ആണും പെണ്ണും.

യാദൃച്ഛികമായിരുന്നോ ക്രിസ്റ്റഫര്‍ ലീയുടെ മരണ വാര്‍ത്ത വ്യാഴാഴ്ച ലോകത്തെ അറിയിച്ചത്-2015 ജൂണ്‍ 11 വ്യാഴാഴ്ച. വെള്ളിയാഴ്ച പിറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ്. രാവും പകലും നിറഞ്ഞ 24 മണിക്കൂറും ലീയ്‌ക്കു വേണ്ടി, ഡ്രാക്കുളയ്‌ക്കു വേണ്ടി മാറ്റിവെച്ചുകൊണ്ട്. അറിയില്ല, വിശ്വാസവും അന്ധ വിശ്വാസവും ചേര്‍ത്തായിരുന്നല്ലോ ക്രിസ്റ്റഫര്‍ ലീ നമുക്കിടയില്‍ നടനുമപ്പുറം വളര്‍ന്നു നിന്നത്.

സാധാരണ രാത്രികളിലും, വെള്ളിയാഴ്കളില്‍ പ്രത്യേകിച്ചും, അറിഞ്ഞ ആരെയും കിടുകിടെ വിറപ്പിച്ചു ഡ്രാക്കുളയെന്ന ആ പ്രേതങ്ങളുടെ തമ്പുരാന്‍, അടുക്കാന്‍ ശ്രമിച്ച കാമിനിമാരെ തുടതുടെ മദിപ്പിച്ചു പ്രൗഢനായ ആ പ്രഭു. സാഹസികതയും പ്രണയവും അസ്ഥിക്കു പിടിച്ച കാമുകന്മാരെ ത്രസിപ്പിച്ചു ആ ആഢ്യസുന്ദര പൗരുഷം. ആ സങ്കല്‍പ്പ കഥാപാത്രത്തെ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ട്, ബ്രാം സ്‌റ്റോക്കറുടെ അക്ഷരങ്ങള്‍ക്ക് വികാരങ്ങള്‍ക്കൊപ്പം മജ്ജയും മാംസവുമേകി, പ്രേക്ഷകരുടെ ചോരയൂറ്റിക്കുടിച്ച നടനായിരുന്നു ക്രിസ്റ്റഫര്‍ ലീ.

അസാധാരണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അസാധാരണമായ വൈഭവം അതാണ് ക്രിസ്റ്റഫര്‍ ലീ കാണിച്ചത്.  കഥാപത്രത്തെ വാക്കുകളില്‍ വരച്ച കഥാകാരന്റെ സങ്കല്‍പ്പത്തിനുമപ്പുറം രൂപഭാവങ്ങളില്‍ വിരചിച്ച അഭിനയമായിരുന്നു ലീയുടെ മികവ്. അമാനുഷ കഥാപത്രത്തിനെ അസാമാന്യ മാനുഷമായ അഭിനയത്തിലൂടെ ലീയെ പ്രഭുവാക്കി, ഡ്രാക്കുളയാക്കി. അങ്ങനെ ക്രിസ്റ്റഫര്‍ ലീയിലെ ദേവാസുരത്വം നടന വേദിയില്‍ പ്രത്യക്ഷമാക്കി. അതുവഴി അഭിനയലോകത്ത് സുന്ദരനായ വില്ലന്‍ പിറക്കുകയായിരുന്നു. നിനവിലും കനവിലും ലീ കടന്നിരിക്കുകയായിരുന്നു, ലക്ഷാവധി പ്രേക്ഷകരുടെ മനസില്‍.

മഞ്ഞുപെയ്യുന്ന രാത്രി. കോടക്കാറ്റിന്റെ കോലം തുള്ളല്‍. ഘടികാരം 12 അടിച്ചു. എവിടെയോ കുറുനരികള്‍ നീട്ടി ഓലിയിടുന്നു. കൂമന്‍ മൂളുന്നു. മലമുകളിലെ ആളൊഴിഞ്ഞ കൊട്ടാരത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നുവോ… കടവാതിലുകള്‍ ചിറകടിച്ചു പറക്കുന്ന ശബ്ദം… കുതിരക്കുളമ്പടികള്‍ അടുത്തടുത്തു വരുന്നു… കുതിരവണ്ടിയുടെ റാട്ടുരയുന്ന ശബ്ദം… മഞ്ഞുകാറ്റില്‍ അതടുത്തുവരുന്നു, ചിലപ്പോള്‍ അകന്നു പോകുന്നു.. വിലപിടിച്ച അത്തറിന്റെ മണം.. കാത്തുകിടന്നപ്പോള്‍ ഉറക്കം പിടിച്ചുപോയി. പക്ഷേ, വന്നു. കുലീനമായ ആ ശൈലിയില്‍ അദ്ദേഹം കരം പിടിച്ചു. കുറച്ചു നേരം ഒരുന്മാദ താളത്തില്‍ നൃത്തച്ചുവടുവെച്ചു. എപ്പോഴോ എടുത്തുയര്‍ത്തി. നീണ്ടു മെലിഞ്ഞ ബലിഷ്ഠമായ കൈകളില്‍ ഒരു പട്ടുറുമാല്‍ പോലെ കിടന്നു…. നിശ്വാസത്തിന്റെ ചൂട് കഴുത്തിനു പിന്നില്‍.

രണ്ടു റോസമുള്ളുകള്‍ കുത്തും പോലെ സുഖമുള്ള നൊമ്പരം… ഞെട്ടി ഉണര്‍ന്നപ്പോള്‍ തുറന്നിട്ട ജനാലയിലൂടെ ഒഴുകിപ്പോകുന്നതുപോലെ കണ്ടു, നീണ്ട കറുത്ത കോട്ടിന്റെ അറ്റം, അതു ക്രിസ്റ്റഫര്‍ ലീ നീയായിരുന്നില്ലേ….

ഇല്ല, 2015 ജൂണ്‍ 11-ന് പ്രഭോ, താങ്കള്‍ മരിച്ചിട്ടില്ല. മലമുകളിലെ കോട്ടയില്‍നിന്ന് ഓരോ രാത്രികളിലും മഞ്ഞിറങ്ങി വരാന്‍ ഒരു പുനര്‍ജനിയായിരുന്നു ആ മരണവാര്‍ത്ത… ഉറക്കം കെടുത്തുന്ന തമ്പുരാന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളില്‍ പുതിയത്. ഉറങ്ങാതെ കാത്തിരിക്കാം ഞങ്ങള്‍; കാതോര്‍ത്തിരിക്കാന്‍.. വിഭ്രമ സ്വപ്‌നങ്ങള്‍ കാണാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.