Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 66

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 11:45 pm IST
inSamskriti

രാഗാദ്വേഷാദികള്‍ വെടിയാത്ത മൂഢന് ജന്മാന്തരങ്ങള്‍ കഴിഞ്ഞാലും യോഗ ഭൂമികയില്‍ പ്രവേശനം ലഭിക്കുന്നതുവരെ സംസാരബന്ധം നീങ്ങുന്നില്ല. ഒരു പക്ഷേ കാകതാലീയന്യായേന അവന് സാധുസംഗം ലഭിച്ച് സംസാരദോഷങ്ങളകന്ന് വൈരാഗ്യം സിദ്ധിച്ചെന്നുവരാം. വൈരാഗ്യം ഭൂമികോദയത്തിന് കാരണമാണെന്നും ഭൂമിക ഉദിച്ചാല്‍ സംസാരം നശിച്ചുപോകുമെന്നുമാണ് ശാസ്ത്ര സിദ്ധാന്തം. ഏതോ ഒരു ഭൂമികയെ ആരോഹിച്ച് മരിച്ച ശരീരിയുടെ ജീവന് ആ ഭൂമികയുടെ ശ്രേഷ്ഠതത്ത്വത്തെ അനുസരിച്ചുള്ള പാപക്ഷയം സംഭവിച്ച് സുകൃതത്തിന്റെ ആധിക്യത്താല്‍ ശ്രീമാന്മാരും ഗുണവാന്മാരുമായ സാധുക്കളുടെ ഭവനത്തില്‍ യോഗികളായി ജനിക്കുന്നു. ഈ ജീവന്‍ വാസനാരൂപേണ യോഗത്തെത്തന്നെ സേവിക്കുകയും പൂര്‍വജന്മത്തില്‍ പ്രാപിച്ചു കഴിഞ്ഞ ഭൂമികാക്രമം അറിഞ്ഞ് അനന്തരഭൂമികളിലേക്കുള്ള അഭ്യാസം തുടരുകയും ചെയ്യുന്നു.

ജാഗ്രത്തെന്നറിയപ്പെടുന്ന ഈ ഭൂമികാത്രയത്തെ ആരോഹിക്കുന്ന യോഗിക്ക് ഉല്‍കൃഷ്ടനായ ഒരു മുമുക്ഷുവിന്റെ ലക്ഷണങ്ങള്‍ പ്രകാശിക്കും കര്‍ത്തവ്യങ്ങളെ അറിഞ്ഞ് അവ അനുഷ്ഠിച്ചും കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയും ദേഹധാരണാവശ്യങ്ങളെ ആചരിക്കുന്നവനും മനസ്സിനെ വഞ്ചിക്കാതേയും ആചാരത്തേയും ശാസ്ത്രത്തെയും ലംഘിക്കാതേയും മര്യാദകളെ മാനിച്ച് ലോകവ്യവഹാരം നടത്തുന്നവന്‍ ശ്രേഷ്ഠനാണ്. ശ്രേഷ്ഠത്വമാകട്ടെ ഒന്നാമത്തേതില്‍ മുളച്ച് രണ്ടാമത്തേതില്‍ വികാസം പ്രാപിച്ച് മൂന്നാമത്തേതില്‍ ഫലം പ്രാപിക്കുന്നു. ശ്രേഷ്ഠത്വം പ്രാപിച്ചയോഗി മരിച്ചുകഴിഞ്ഞാല്‍ വിശുദ്ധസങ്കല്പങ്ങളാല്‍ സമാഹരിക്കപ്പെട്ട ഭോഗങ്ങളെ ചിരകാലം ഭുജിച്ച് യോഗശാലിയായിത്തന്നെ വീണ്ടും ജനിക്കും. ആദ്യ ഭൂമികകള്‍ മൂന്നും അഭ്യസിക്കുക നിമിത്തം അജ്ഞാനനാശവും ജ്ഞാനോദയവും ഉണ്ടായി പൂര്‍ണ്ണ ചന്ദ്രോദയംപോലെ മനോഹരക്കുളിര്‍മ്മയടയുന്ന മനസ്സ് അനാദ്യന്തചിദ്വസ്തുവില്‍ സമ്മേളിച്ച് നാലാമത്തെ ഭൂമികയില്‍ കടക്കുന്ന യോഗി സര്‍വലോകങ്ങളും നിര്‍വിഭാഗമായും സമമായും കാണുന്നു. അദ്വൈത ബുദ്ധി ഉറയ്‌ക്കുകയും ദ്വൈതബുദ്ധി നശിക്കുകയും ചെയ്യുമ്പോള്‍ കേവലം സ്വപ്നംപോലെ അവര്‍ ലോകത്തെ ദര്‍ശിക്കുന്നു.

ജാഗ്രത്തിലേപ്പോലെ ഭേദബുദ്ധി സ്ഫുരണം ഉള്ളതുകൊണ്ട് ആദ്യഭൂമികാത്രയത്തിന് ജാഗ്രത്തെന്ന് പേരുണ്ടായതുപോലെ; ശരല്‍ക്കാലത്ത് കാര്‍മേഘങ്ങളെന്നപോലെ മനസ്സ് ലയിച്ചുപോകുന്നതുകൊണ്ട് നാലാമത്തെ ഭൂമികക്ക് സ്വപ്നമെന്നു പറയുന്നു. സുഷുപ്തമെന്ന അഞ്ചാമത്തെ ഭൂമികയിലെത്തിയ യോഗി ദൃശ്യപ്രതീതി നിശ്ശേഷം നീങ്ങി അദ്വൈതത്തില്‍ തന്നെ സ്ഥിതിചെയ്ത് ദ്വൈതഭാവന ഒട്ടുംതന്നെ ഉണ്ടാകാതെ സന്തുഷ്ടനും ബോധിയുമായി സുഷുപ്തനെപ്പോലെ ഘനീഭൂതനായി ഭവിക്കുന്നു.

ബാഹ്യകാര്യങ്ങളില്‍ പ്രവര്‍ത്തിച്ചാലും മനസ്സിനെ അന്തര്‍മുഖമാക്കി ഉറപ്പിച്ച് പ്രശാന്തനായി ഇരിക്കുന്നതിനാല്‍ അവന്‍ നിദ്രാലുവായി കാണപ്പെടുന്നു. ക്രമേണ വാസനകളെ ത്യജിച്ച് തുര്യമെന്ന ആറാമത്തെ ഭൂമികയില്‍ കടന്ന് സദ്രൂപനും, അസദ്രൂപനുമല്ലാതെ, അഹന്തയും അനഹന്തയുമില്ലാതെ മനനമറ്റ് ഭേദഅഭേദ ഭാവങ്ങളെ മറികടന്ന് അഹങ്കാര ഗ്രന്ഥി അഴിഞ്ഞ് സംശയങ്ങളെല്ലാം നശിച്ച് വാസനകള്‍ അറ്റ് ജീവന്മുക്തനായി നിര്‍വാണനായി വര്‍ത്തിക്കുന്നു.

വിദേഹാവസ്ഥയെന്നോ തുര്യാതീതമെന്നോ വിശേഷിക്കപ്പെടുന്ന ഏഴാമത്തെ ഭൂമിക വാക്കുകള്‍ക്കതീതവും പ്രശാന്തവും ഭവഭൂമികകളുടെ അവസാനപദവുമാകുന്നു. നിരൂപാധികമാകകൊണ്ട് വ്യവഹാരവിഷയമല്ലെങ്കിലും മതഭേദമനുസരിച്ച് ഓരോരുത്തരും അതിനെ ശിവനെന്നും, ബ്രഹ്മാവെന്നും, വിഷ്ണുവെന്നും അര്‍ത്ഥമെന്നും, കാലമെന്നും,ശൂന്യമെന്നും, പ്രകൃതിപുരുഷാത്മകമെന്നും പലനാമത്തില്‍ വ്യവഹരിക്കുന്നു. ഈ ഭൂമികകളില്‍ മദോന്മത്തയും, മൃദുമന്ദ സഞ്ചാരിണിയും ഇടംവലം തേറ്റകളാല്‍ പ്രശോഭിതവും യുദ്ധേദ്യുക്തയുമായ വലിയ ഒരു പിടിയാന ആക്രമണത്തിനായി നിര്‍ഭയം ചുറ്റിനടക്കുന്നുണ്ട്. മഹാ അനര്‍ത്ഥങ്ങളുണ്ടാക്കുന്ന ആ ജന്തുവിനെ നിഗ്രഹിച്ചാലല്ലാതെ ആര്‍ക്കും സംസാരപ്പോര്‍ക്കളത്തില്‍ യുദ്ധവീരത്വം വരിക്കാനും ഭൂമികാസ്ഥിരതന്മാരാകാനും സാധ്യമല്ല.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.