Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋശ്യശൃംഗന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 08:32 pm IST
inSamskriti

കശ്യപമഹര്‍ഷിയുടെ പുത്രനായിരുന്നു വിഭണ്ഡകമുനി. ഇദ്ദേഹം ഒരിക്കല്‍ മഹാഹ്രദം എന്ന സ്ഥലത്തുവച്ച്  സ്‌നാനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉര്‍വശിയെ കാണാനിടയായി. അവളുടെ സൗന്ദര്യം കണ്ട് കാമവികാരം തിളച്ചുമറിഞ്ഞ് ഇന്ദ്രിയം സ്ഖലിച്ചു. ഒരു മാന്‍പേട വെള്ളം കുടിച്ചപ്പോള്‍  അതിന്റെ ഉദരത്തിലെത്തി. ദിവ്യമായ ഇന്ദ്രിയശക്തിയാല്‍ മാന്‍പേട ഗര്‍ഭിണിയായി. വിഭാണ്ഡകന്‍ അതിനെ സംരക്ഷിച്ചു.

ഗര്‍ഭം തികഞ്ഞ് അതു പ്രസവിച്ചത് ഒരു മനുഷ്യക്കുഞ്ഞിനെയാണ്. അതിന് മാനിനെപോലെ രണ്ടുകൊമ്പുമുണ്ടായിരുന്നു. വിഭണ്ഡകന്‍ കുഞ്ഞിന് ഋശ്യശൃംഗന്‍ എന്നു പേരിട്ടു വളര്‍ത്തി. തനിക്കുപറ്റിയ അബദ്ധം മകനുണ്ടാകരുതെന്നു കരുതി സ്ത്രീകളെ കാണാനിടയാകാതെയാണു വളര്‍ത്തിയത്. പിതാവിനെയല്ലാതെ മറ്റാരെയും കണ്ടിട്ടില്ലാത്ത ഋശ്യശൃംഗന്‍ വളര്‍ന്ന് യുവാവായി. ഒരിക്കല്‍ അംഗരാജ്യത്ത് ദീര്‍ഘകാലം മഴയില്ലാതെ കഷ്ടപ്പെട്ടു. ഋശ്യശൃംഗനെ രാജ്യത്തു വരുത്തിയാല്‍ മഴയുണ്ടാകുമെന്ന് ദൈവജ്ഞന്മാര്‍ അഭിപ്രായപ്പെട്ടു.

രാജാവായ ലോമപാദന്‍ സമര്‍ത്ഥരും സുന്ദരിമാരുമായ ഏതാനും യുവതികളെ വനത്തിലേയ്‌ക്കയച്ചു. അവര്‍ വിഭണ്ഡകനില്ലാത്ത സമയം നോക്കി ആശ്രമത്തിലെത്തി. ഋശ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്തു കൊണ്ടുവന്നു. ഋശ്യശൃംഗന്‍ കാല്‍കുത്തിയപ്പോള്‍ തന്നെ മഴയും പെയ്തു. തന്റെ പുത്രിയായ ശാന്തയെ ഋശ്യശൃംഗനു വിവാഹം ചെയ്തു കൊടുത്തു. അംഗരാജ്യത്തു തന്നെ താമസിപ്പിക്കുകയും ചെയ്തു.

ശാന്ത ദശരഥന്റെ പുത്രിയാണെന്നും ലോമപാദനു ദാനം ചെയ്തതാണെന്നും കഥയുണ്ട്. എന്നാല്‍ വാല്മീകി രാമായണത്തില്‍ ലോമപാദന്റെ പുത്രി തന്നെയാണ് ശാന്ത എന്നു വ്യക്തമായി പറയുന്നു. ഋശ്യശൃംഗനെ ക്ഷണിക്കാന്‍ ദശരഥമഹാരാജാവ് അന്തഃപുരസ്ത്രീകളോടും മന്ത്രിമാരോടുംകൂടി അംഗരാജ്യത്തെത്തി. ലോമപാദന്‍ തന്റെ സുഹൃത്തിനെ വിധിയാംവണ്ണം സല്‍ക്കരിച്ചു. ഏഴെട്ടുദിവസം താമസിച്ചതിനുശേഷം ദശരഥന്‍ പറഞ്ഞു.

”ശാന്താ തവ സുതാ രാജന്‍, സഹഭര്‍ത്താവിശാംപതേ!

മദീയം നഗരം യാതു കാര്യം ഹി മഹദുദ്യതം

”ഹേ മഹാരാജാവേ അങ്ങയുടെ പുത്രിയായ ശാന്ത സ്വ ഭര്‍ത്താവിനോടുകൂടി എന്റെ നഗരത്തിലേക്കു വരട്ടെ. അതുകൊണ്ട് ഒരു വലിയ കാര്യം എനിക്കു സാധിക്കാനുണ്ട്.” അതുകേട്ട് ലോമപാദന്‍ പുത്രിയോടും ജാമാതാവിനോടും ദശരഥന്റെ കൂടെ പോകാന്‍ ആവശ്യപ്പെട്ടു. ആ ഋഷിപുത്രന്‍ സന്തോഷത്തോടെ ഭാര്യയോടുകൂടി പുറപ്പെട്ടു. അവര്‍ അയോദ്ധ്യയിലെത്തി കുറച്ചുനാള്‍ താമസിച്ചു വസന്താഗമനമായപ്പോള്‍ സരയൂനദീതീരത്ത് അശ്വമേധത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

അനേകം ഋത്വിക്കുകളെ വരുത്തി. രാജാക്കന്മാരെയും ബ്രാഹ്മണരെയും ക്ഷണിച്ചു. ക്ഷണിക്കാതെ വന്നവര്‍ക്കും വേണ്ടതെല്ലാം ഒരുക്കിയിരുന്നു. യജ്ഞത്തിനു വേണ്ടതെല്ലാം സംഭരിച്ചു. വസിഷ്ഠനെ പ്രത്യേകം ആദരിച്ചിരുത്തി. യജ്ഞാചാര്യനായി ഋശ്യശൃംഗനെയും അവരോധിച്ചു. അനേകായിരങ്ങള്‍ക്ക് വസിക്കാനുള്ള സൗകര്യങ്ങളൊരുക്കി. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അശ്വത്തെ അഴിച്ചുവിട്ടു. ഒരുവര്‍ഷം കുതിര യഥേഷ്ടം നാടുചുറ്റി മടങ്ങിവരണം. അപ്രകാരം കുതിര ദിഗ്വിവിജയം നടത്തി മടങ്ങിവന്നു. മൂന്നുദിവസമാണ് അശ്വമേധയാഗം. ഒന്നാം ദിവസത്തിന്  ചതുഷ്‌ടോമമെന്നാണ് പേര്. രണ്ടാം ദിവസത്തിന് ഉകിഥ്യം എന്നും മൂന്നാം ദിനത്തിന് അതിരാത്രം എന്നും പേര്. തുടര്‍ന്ന് ജ്യോതിഷ്‌ടോമം, അഭിജിത്ത്, വിശ്വജിത്ത് തുടങ്ങിയ യാഗകര്‍മ്മങ്ങളും നടത്തി.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.