Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബസ്സുകളുടെ മരണപ്പാച്ചില്‍; അപകടം ഒഴിവായത് തലനാരിഴക്ക്, ഡ്രൈവര്‍ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 11:09 pm IST
inErnakulam

മരട്: ബസ്സുകള്‍ തമ്മിലുള്ള മത്സരയോട്ടത്തില്‍ വന്‍ ദുരന്തമായി മാറിയേക്കാവുന്ന അപകടം ഒഴിവായത് തലനാരിഴക്ക്. ഇടപ്പള്ളി അരൂര്‍ ദേശീയപാതയില്‍ നെട്ടൂര്‍ പളളി സ്‌റ്റോപ്പില്‍ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു അപകടം.

എറണാകുളം ഭാഗത്തേക്കു പോകാനുള്ള സ്‌റ്റോപ്പില്‍ നിറുത്തിയിട്ടിരുന്ന ബസ്സിനെ മറികടന്നു നിര്‍ത്താനുള്ള വ്യഗ്രതയില്‍ നിറയെ യാത്രക്കാരുമായി ഇടതുവശത്തെ ലൈനില്‍ക്കൂടി വേഗതയില്‍ വന്ന ബസ്സ് മുന്നറിയിപ്പു സിഗ്‌നലുകള്‍ നല്‍കാതെ പെട്ടെന്ന് വലതുവശത്തെ ലൈനിലേക്ക് വെട്ടിക്കുകയായിരുന്നു. ഇതിനിടയില്‍ നിയന്ത്രണം വിട്ട് റോഡിനു കുറുകെയായ ബസിന്റെ വലതുവശത്ത് പുറകില്‍ നിന്നും വന്ന ടാങ്കര്‍ ലോറി ഇടിച്ച് രണ്ടു വാഹനങ്ങളും റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറി.

മീഡിയനിലെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ഇടിച്ചാണ് ടാങ്കര്‍ ലോറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റും വളഞ്ഞ് വീഴാറായ അവസ്ഥയിലാണ്. രാവിലെ റോഡില്‍ നല്ല തിരക്കേറിയ സമയത്ത് പോസ്റ്റ് ഒടിഞ്ഞ് മറ്റു വാഹനങ്ങളിലേക്ക് വീഴാതിരുന്നതും, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ടാങ്കര്‍ ലോറിയില്‍ ലോഡ് ഇല്ലാതിരുന്നതും, ബസ്സിനും ടാങ്കര്‍ ലോറിക്കും ഇടയില്‍ മറ്റു വാഹനങ്ങള്‍ പെടാതിരുന്നതും, ബസ്സും ടാങ്കറും മീഡിയനും കടന്ന് എതിര്‍വശത്തെ റോഡിലേക്ക് പോകാതിരുന്നതുമൊക്കെ വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായി.

അപകടം ഉണ്ടായശേഷം ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പരസ്പരം കൂട്ടിയിടിച്ച് ബസ്സിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു. എരമല്ലൂര്‍ പൂക്കാട്ടുപടി റൂട്ടില്‍ ഓടുന്ന ദ്രോണ എന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും ഇത് ഇടയാക്കി. ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് മാറ്റിയത്. ഇടപ്പള്ളി ട്രാഫിക് പോലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.