മുംബൈ: രണ്ടു വര്‍ഷത്തിനിടയില്‍ നാലരക്കോടിയിലേറെ പേര്‍ സന്ദര്‍ശിച്ച ലുലുമാളിന് ‘മോസ്റ്റ് അഡ്മയേഡ്് മാള്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം. നോണ്‍ മെട്രോ വിഭാഗത്തിലാണ് ഇമേജസ് ഷോപ്പിംഗ് സെന്റര്‍ അവാര്‍ഡ് ലഭിച്ചത്. മുംബൈയില്‍ നടന്ന ഇന്ത്യ ഷോപ്പിങ്ങ് സെന്റര്‍ ഫോറത്തിലാണ് രാജ്യത്തെ മാളുകളെ ഉള്‍പ്പെടുത്തി അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്.
ലുലുമാളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്. ഫെയ്‌സ്ബുക്കിന്റെ റിവ്യൂ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച പ്രമുഖ പത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ലുലുമാള്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, മാള്‍ ലീസിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജര്‍ വിനയ് കൈലാത്തും ചേര്‍ന്ന് സിബിആര്‍ഇ ഗ്രൂപ്പ് വിവേക് കോളില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
















