പൂഞ്ഞാര്‍: ഭാരതീയ തത്വചിന്തയിലധിഷ്ഠിതമായ ജീവിതം നയിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു പി.കെ. രഘുവെന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍. പി.കെ. രഘുവിന്റെ ഒമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അരവിന്ദം യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍, രാഷ്‌ട്രീയനേതാവ്, സാമൂഹ്യപ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെല്ലാം മാതൃകയാവാന്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ ആദര്‍ശാധിഷ്ഠിത ജീവിതം മൂലമാണെന്നും പി.കെ. രഘു ജീവിച്ചിരുന്നെങ്കില്‍ പൂഞ്ഞാറിലെ സാമൂഹ്യരംഗം കൂടുതല്‍ മഹത്തരമാകുമായിരുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.സി. ജോര്‍ജ് പറഞ്ഞു. സ്വാമി ദര്‍ശനാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. കൊച്ചുറാണി എബി, രമേഷ് ബി., ഗീതാനോബിള്‍, അപ്പച്ചന്‍, ഷൈലജ, ആര്‍. നന്ദകുമാര്‍, ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു.
















