വ്യത്യസ്ത ചുറ്റുപാടില്‍ വളരുന്ന സുഹൃത്തുളുടെ കഥപറയുന്ന ചിത്രം വികല്പത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ദീപു, ധന്യ, അശ്വതി എന്നീ കുട്ടികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സമാനമായ സംഭവം ഈ മൂന്ന് കുട്ടികളുടേയും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഓരോ മാതാപിതാക്കളും കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കുന്ന ഈ ചിത്രം, ഒരു സൈക്കോളൊജിക്കല്‍ ത്രില്ലറാണ്.
അഭിലാഷ്, ഭാമിനി, ആശാ വര്യര്‍, സത്യകുമാര്‍, കിഷോര്‍, പ്രൊഫ. രാജ്കുമാര്, ബിന്ദു പാലക്കാട്, അമ്മിണി മണ്ണാര്‍കാട്, കൃഷ്ണകുമാരി എന്നിവരോടൊപ്പം അശ്വിന്, കൃഷ്ണേന്ദു, നന്ദിത എന്നീ കുട്ടികളും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
രാധാകൃഷ്ണന് പള്ളത്താണ് വികല്പ്പത്തിന്റെ സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കഥ – തിരക്കഥ – സരസ്വതി പെരുങ്ങോട്ടുകുറിശ്ശി, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ – ഷിബു സോണി, ക്യാമറ – ചന്ദ്രന്ചാമി, ഗാനങ്ങള്‍ – ശ്രീകാര്യം ശ്യാം, സംഗീതം – ജിതിന് ജനാര്ദ്ദനന്, എഡിറ്റര്‍ – അതുല്‍ ജനാര്ദ്ദനന്, ആലാപനം – ജയചന്ദ്രന്, സന്തോഷ് കേശവ്, അശ്വിന് വിജയ്, കൃഷ്ണ പ്രസാദ്, കല – പ്രിന്‍സ് തിരുവാര്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: