ആന്റണി എബ്രഹാം സംവിധാനം നിര്‍വഹിക്കുന്ന സംഗീത പ്രാധാന്യമുള്ള ചിത്രമാണ് ഓര്‍മകളില്‍ ഒരു മഞ്ഞുകാലം. ഗാലറിക്രിയേഷന്‍സിനുവേണ്ടി എം.എന്‍. തട്ടോത്താണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ്, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കലാഭവന്‍ നവാസ്, അബി, നാരായണന്‍കുട്ടി, നൗഷാദ് മുണ്ടക്കയം, മനോജ് ഗിന്നസ്, ആന്റണി ഏബ്രഹാം, ദീപ, അംബികാമോഹന്‍, കുളപ്പുളളി ലീല, വിജയകുമാരി, വൈശാഖ്, വര്‍ഷ, ആല്‍വിന്‍ എന്നിവര്‍ അഭിനയിക്കുന്നു.
കെ.എസ്. ചിത്ര മൂന്ന് ഗാനങ്ങള്‍ ആലപിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്യാമറ-റെജി.വി.കുമാര്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – മുഹമ്മദലി എന്‍. എം., കല-ശ്രീകുമാര്‍നായര്‍. മേക്കപ്പ്-റോണി വെളളത്തൂവല്‍, വസ്ത്രാലങ്കാരം-അനൂപ് രവീന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ – ബാബു ഇരുട്ടി, സ്റ്റില്‍- അജിഷ് ആവണി, പിആര്‍ഒ അയ്‌മനം സാജന്‍.
















