Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോര്‍ട്ട്‌കൊച്ചിയെ ഗാര്‍ഡന്‍ സിറ്റി ആക്കുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 10:39 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ശുചിത്വ മേഖലയായി രൂപപ്പെടുത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം), തദേശഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതി നടപ്പാക്കുന്നു. ഫോര്‍ട്ട്‌കൊച്ചിയിലും മട്ടാഞ്ചേരിയിലും ‘ക്ലീന്‍ ഡസ്റ്റിനേഷന്‍’ എന്ന പദ്ധതി ആദ്യം നടപ്പാക്കും. കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ടൂറിസം മേഖലയിലെ സംരംഭകര്‍, മറ്റ് സംഘടനകള്‍, സ്ഥലവാസികള്‍ എന്നിവരുടെ സഹകരണത്തോടെയുള്ള ബൃഹത്തായ പദ്ധതിയാണ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഇതിനായി രൂപംകൊടുത്തത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുചിത്വ പരിപാടി നടപ്പാക്കുകയും കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ ശുചിത്വ സംരക്ഷണ മേഖലയായി നിര്‍ത്തുക എന്നതും ജനകീയപങ്കാളിത്തത്തോടെ സൗന്ദര്യവത്ക്കരണം നടപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ജനപങ്കാളിത്തത്തോടെ ഫോര്‍ട്ട് കൊച്ചിയെ ലോകോത്തര പൈതൃക നഗരമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ വാസ്‌കോഡഗാമ സ്‌ക്വയറില്‍ രാവിലെ 7 മണിക്ക് ‘ക്ലീന്‍ ഡസ്റ്റിനേഷന്‍’പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മിണി പറഞ്ഞു.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ്, ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗം ജോസ് ഡോമിനിക്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഷ്‌റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഫോര്‍ട്ടുകൊച്ചിയെ ഗാര്‍ഡന്‍ സിറ്റി ആക്കുക എന്നതാണ് ലക്ഷ്യമെന്നു മേയര്‍ പറഞ്ഞു. ഇതിനായി ഫോര്‍ട്ട് കൊച്ചി ബീച്ച് സീറോ വെസ്റ്റ് ഡസ്റ്റിനേഷന്‍ ആക്കും. ഉച്ചവരെ ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് ടൂറിസം സൊസൈറ്റിയും ഉച്ചയ്‌ക്ക് ശേഷം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെയും മേല്‍നോട്ടത്തില്‍ ശുചീകരണം നടപ്പാക്കാന്‍ പദ്ധതി തയാറാക്കി കഴിഞ്ഞെന്നും മേയര്‍ അറിയിച്ചു.

പ്രതിദിനം 15 പേരെ ശുചീകരണത്തിന് മാത്രമായി നിയോഗിക്കും. മാലിന്യം നീക്കം ചെയ്യാന്‍ ഒരു ലോറി പൂര്‍ണമായും ബീച്ചില്‍ അനുവദിക്കും. ഇതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 30 ലക്ഷം രൂപ ഇതിനായി ചെലവാകും. ഇത് കൊച്ചി നഗരസഭ വഹിക്കും. അടുത്ത കൗണ്‍സിലില്‍ അംഗീകാരം വാങ്ങിയ ശേഷം സര്‍ക്കാരിന്റെ അംഗീകാരം തേടും. 12 ടോയിലറ്റുകളില്‍ 8 എണ്ണം സ്ത്രീകള്‍ക്ക് മാത്രമാകും. ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ഇവിടെ പോലീസ് എയിഡ്‌പോസ്റ്റ് സ്ഥാപിക്കുമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. മാസത്തില്‍ ഒരു ദിവസം ജനപ്രതിനിധികളെയും ടൂറിസം സംരംഭകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ശുചീകരണ പ്രചാരണം സംഘടിപ്പിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും വേര്‍ തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ രണ്ടു തരാം വെസ്റ്റ് ബിന്നുകളും ഇവിടെ സ്ഥാപിക്കും. ഫോര്‍ട്ട് കൊച്ചിയെ സീറോ വെസ്റ്റ് ബീച്ചാക്കി മാറ്റി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടത്തി ഫോര്‍ട്ട് കൊച്ചിയെ ആകര്‍ഷകമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

മേയര്‍ ടോണി ചമ്മിണി, ഡോമിനിക് പ്രസന്റെഷന്‍ എംഎല്‍എ, ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍ എം. ജി. രാജമാണിക്യം, കെടിഎം പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ്, ടി.കെ. അഷ്‌റഫ്, ടൂറിസം സംരംഭകര്‍ തുടങ്ങി അഞ്ഞൂറോളം പേര്‍ ഇന്ന് രാവിലെ 7 മണി മുതല്‍ രണ്ടു മണിക്കൂര്‍ നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.