Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപാത: ചേര്‍ത്തലയില്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:25 pm IST
inAlappuzha

ചേര്‍ത്തല: ദേശീയപാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു, നോക്കുകുത്തിയായി ട്രാഫിക് സ്‌റ്റേഷന്‍, അധികൃതരുടെ നിസംഗതയ്‌ക്കെതിരെ പ്രതിഷേധം വ്യാപകം. ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ കലവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ പെരുകുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

ഇരുചക്ര വാഹനങ്ങളാണ് ഇവിടെ ഏറെയും അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ഇവിടെ പൊലിഞ്ഞത് പത്തോളം ജീവനുകളാണ്.  ട്രാഫിക് പോലീസിന്റെ അനാസ്ഥയാണ്  വാഹനാപകടങ്ങളുടെ വര്‍ദ്ധനവിന് കാരണമെന്നാണ് വിമര്‍ശനം. ഇന്നലെ മതിലകം ആശുപത്രിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചതാണ് അപകട പരമ്പരയില്‍ അവസാനത്തേത്. ദേശീയ പാതയിലെ വേഗപ്പാച്ചിലില്‍ ജീവന്‍ പൊലിയുന്നവരില്‍ ഏറെയും യുവാക്കളാണ്.

ദേശീയ പാതയിലെ അമിത വേഗതയും, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള വാഹനപാര്‍ക്കിംഗും കണ്ടെത്താനോ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ കഴിയാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നത്. ദേശീയപാതയില്‍ അരൂരിനും ആലപ്പുഴക്കും ഇടക്കുള്ള ഏക ട്രാഫിക് പോലീസ് സ്‌റ്റേഷനാണ് ചേര്‍ത്തലയിലേത്. ഇവിടെ ട്രാഫിക് എസ്‌ഐയും എഎസ്‌ഐ, ഗ്രേഡ് എസ്‌ഐമാരുമുള്‍പ്പടെ ഇരുപത്തിയഞ്ചിലധികം ഉദ്യോഗസ്ഥരുണ്ടെങ്കിലും ദേശീയ പാതയിലൂടെ വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രമാണ് ഇവരുടെ സേവനം ലഭിക്കുന്നത്.

അതുകഴിഞ്ഞാല്‍ പിന്നെ ഇവരുടെ ശ്രദ്ധ ഇടറോഡുകളിലെ ഹെല്‍മെറ്റ് വേട്ടയിലാണ്.

ദേശീയപാത ദുരന്ത പാതയാകുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് ആക്ഷേപത്തിന് കാരണമായിട്ടുണ്ട്. ദേശീയ പാതയുടെ ഇരുവശത്തും അപകടകരമായ രീതിയിലുള്ള കണ്ടെയ്‌നര്‍ ലോറികളുടെയും, ട്രെയിലറുകളുടെയും പാര്‍ക്കിങ്ങും, രാത്രികാലങ്ങളില്‍ പാര്‍ക്ക് ലൈറ്റ് ഇടാതെ ഉള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങും, അനധികൃത വഴി വാണിഭവും അപകട സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്.

അപകട മേഖലകളായി കണ്ടെത്തിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും, സിഗ്നലുകളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും തിരക്കുള്ള സമയങ്ങളിലെങ്കിലും ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കി അപകടങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്റെ പ്രസക്തി തന്നെ ഇല്ലാതാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

പുതിയ വാര്‍ത്തകള്‍

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.