Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാചകവാതക അദാലത്തില്‍ പരാതിപ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:33 pm IST
in Alappuzha

ആലപ്പുഴ: പാചകവാതകം വിതരണം ചെയ്യുന്നവര്‍ കൂടുതല്‍ തുക ഈടാക്കുന്നതായും ഏജന്‍സികള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പാചകവാതകഅദാലത്തില്‍ പരാതി. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ലൈലാഭായി, എണ്ണക്കമ്പനി പ്രതിനിധികള്‍, ഉപയോക്താക്കള്‍ എന്നിവര്‍ പങ്കെടുത്ത അദാലത്തില്‍ കെ.സി.വേണുഗോപാല്‍ എംപിയും സംബന്ധിച്ചു.

ആധാര്‍ നമ്പര്‍ പാചകവാതക കണക്ഷനുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതില്‍ വന്ന സാങ്കേതിക പ്രശ്‌നം പരിഹരിച്ച് ഉപയോക്താക്കള്‍ക്ക് സബ്‌സിഡി അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ എണ്ണക്കമ്പനികളും ബാങ്കുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

ജില്ലയിലെ പാചകവാതക വിതരണം സുഗമമാക്കാനും മാസത്തില്‍ ഒരു സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാനും എണ്ണക്കമ്പനികള്‍ നടപടിയെടുക്കണം. കാലാവധി കഴിഞ്ഞ സിലിണ്ടറുകളില്‍ പാചകവാതകം വിതരണം ചെയ്യുന്നതും ഒഴിഞ്ഞ സിലിണ്ടറുകളില്‍ പാചകവാതകം അനധികൃതമായി നിറയ്‌ക്കുന്നതും തടയണമെന്നും എം.പി. ആവശ്യപ്പെട്ടു.

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നം പരിഹരിക്കാനും സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് എണ്ണക്കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അദാലത്ത് തീരുമാനിച്ചു. അദാലത്തില്‍ ലീഡ് ബാങ്ക് മാനേജരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

കൂടുതല്‍ പണം ഉപയോക്താക്കളില്‍നിന്ന് ഈടാക്കാതിരിക്കാന്‍ അവരില്‍നിന്ന് വാങ്ങുന്ന തുകയ്‌ക്കുള്ള രസീത് നിര്‍ബന്ധമായും ഏജന്‍സികള്‍ നല്‍കണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കളക്ടര്‍ എന്‍.പത്മകുമാര്‍ നിര്‍ദ്ദേശിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉപയോക്താക്കളറിയാതെ ദൂരസ്ഥലത്തുള്ള ഏജന്‍സികളിലേക്ക് കണക്ഷന്‍ മാറ്റിനല്‍കിയതായി പരാതി ഉയര്‍ന്നു. ഒരു ഏജന്‍സിയില്‍ നിര്‍ബന്ധിച്ച് നിര്‍ത്താന്‍ ഉപയോക്താക്കള്‍ തടവുകാരല്ലെന്ന് കളക്ടര്‍ പറഞ്ഞു. പരാതി ഉന്നയിച്ചവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉടന്‍ കണക്ഷന്‍ മാറ്റി നല്‍കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് അസിസ്റ്റന്റ് മാനേജര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

കായംകുളത്തെ 49,000 കണക്ഷനുള്ള സപ്ലൈകോ ഏജന്‍സിയിലേക്ക് ആവശ്യത്തിന് ലോഡ് എത്തിക്കുന്നില്ലെന്നും ഇതുമൂലം ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ കിട്ടാന്‍ രണ്ടുമാസം വരെ താമസമെടുക്കുന്നുവെന്നും ഏജന്‍സി പൂട്ടാന്‍ പോകുന്നുവെന്ന് എണ്ണക്കമ്പനി അധികൃതര്‍ കുപ്രചാരണം നടത്തുന്നതായും അദാലത്തില്‍ പരാതിയുയര്‍ന്നു.

കഴിഞ്ഞ മൂന്നു മാസമായി കായംകുളം മേഖലയില്‍ വിവിധ ഏജന്‍സികള്‍ക്ക് ബിപിസിഎല്‍ നല്‍കിയ പാചകവാതക ലോഡിന്റെ കണക്കുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. ൈലലാഭായിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പൊതുമേഖലയിലുള്ള ഏജന്‍സിയെ സംരക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അനാരോഗ്യപ്രവണതകള്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.

കായംകുളത്ത് മൂന്നു പുതിയ പാചകവാതക വിതരണ ഏജന്‍സിയും നെടുമുടി, തുറവൂര്‍, മുഹമ്മ എന്നിവിടങ്ങളില്‍ ഓരോന്നും പുതുതായി ആരംഭിച്ചെന്ന് ബിപിസിഎല്‍ അസിസ്റ്റന്റ് മാനേജര്‍ എന്‍.പി. അരവിന്ദാക്ഷന്‍ അദാലത്തിനെ അറിയിച്ചു. ഹരിപ്പാട്, ചെങ്ങന്നൂര്‍, ചമ്പക്കുളം, മാരാരിക്കുളം എന്നിവിടങ്ങളില്‍ മൂന്നുമാസത്തിനകം പുതിയ ഓരോ ഏജന്‍സി കൂടി തുടങ്ങും. ചേര്‍ത്തലയിലും പുതിയ ഏജന്‍സി ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.