Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി ലേലത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2015, 08:36 pm IST
in India

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്താന്‍ കൈക്കൊണ്ട ഇ-ലേലംവഴി സംസ്ഥാനങ്ങള്‍ക്ക് 3.35 ലക്ഷംകോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ-കല്‍ക്കരി സഹമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഊര്‍ജ്ജ ഉല്‍പാദനത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയായ 8.4 ശതമാനം കൈവരിച്ചതായും മന്ത്രി പറഞ്ഞു.

പ്രകൃതിവിഭവങ്ങളുടെ സുതാര്യവും സത്യസന്ധവുമായ പങ്കിടലിന് ഇ-ലേലം ശക്തമായ അടിത്തറ നല്‍കി. സുതാര്യമായ സംഭരണ പ്രക്രിയയിലൂടെ എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ 74 ശതമാനം കുറവുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ 24മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് മന്ത്രാലയം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടതായി പിയൂഷ്‌ഗോയല്‍ പറഞ്ഞു. രാജ്യചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി കമ്മിയായ 3.6 ശതമാനം, ഏറ്റവും ഉയര്‍ന്ന ശേഷി വര്‍ദ്ധന 22,566 മെഗാവാട്ട്, പ്രസരണ ലൈന്‍ ശേഷിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയായ 22,100 സര്‍ക്യൂട്ട് കിലോമീറ്റര്‍, 66,554 എം.—വി.എ. യുടെ ഏറ്റവും ഉയര്‍ന്ന സബ്‌സ്റ്റേഷന്‍ ശേഷിവികസനം എന്നിവ കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടമാണ്.

പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കല്‍ക്കരി ഉല്‍പ്പാദനമായ 32 ദശലക്ഷം ടണ്‍ വലിയ നേട്ടമായി. കല്‍ക്കരി ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 23 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തില്‍ എത്തി. സൗരോര്‍ജ്ജശേഷി 42 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.

നടപ്പുവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ പുതിയ വൈദ്യുതി പ്രസരണ പദ്ധതികള്‍ നടപ്പിലാക്കും. ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയും സംയോജിത ഊര്‍ജ്ജ വികസന പദ്ധതി വഴി പ്രസരണ വിതരണ സംവിധാനം മെച്ചപ്പെടുത്താനായി 1.09  ലക്ഷംകോടിരൂപ ചെലവിടും. 100 മെഗാവാട്ട്‌ശേഷിയുള്ള 25 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ പ്രസരണ വിതരണത്തിനായി 38000 കോടിരൂപയുടെ ഹരിത ഊര്‍ജ്ജ ഇടനാഴിയും പരിഗണനയിലാണ്. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം കേന്ദ്ര ഊര്‍ജ്ജ കല്‍ക്കരി മന്ത്രാലയങ്ങള്‍ 2,250 കോടിരൂപ ചെലവില്‍ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലായി ഒന്നേകാല്‍ ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചു വരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.