പാറ്റ്‌ന: ബീഹാറിലെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ ലഭിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഗയ യൂണിറ്റിലെ ജെ ഡി(യു) ജില്ലാ പ്രസിഡന്റ് അഭയ് ഖുശ്‌വാഹയുടെ പേരിലാണ് പാഴ്‌സല്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവസമത്ത് അഭയ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
അഭയുടെ സഹോദരീ ഭര്‍ത്താവിനും അയല്‍വാസിക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അയല്‍വാസിയെ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രി നേതാവിന്റെ വീട്ടില്‍ പാഴ്‌സല്‍ എത്തിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















