കാന്‍ബറ: ശ്രീരാമന്റെ കഥ ആസ്‌ട്രേലിയയിലും ചിത്രങ്ങളിലൂടെ. 17, 19 നൂറ്റാണ്ടിലെ അപൂര്‍വ ചിത്രങ്ങളിലൂടെ രാമകഥ ആസ്‌ട്രേലിയയില്‍ പരത്തുകയും ഭാരതീയ ചിത്രകലയുടെ പഴമയും പാരമ്പര്യവും പ്രചരിപ്പിക്കുകയുമാണ് ചിത്രകലാ പ്രദര്‍ശനത്തിന്റെ ലക്ഷ്യം.
രാമന്റെ കഥ എന്ന പേരില്‍ 101 ആകര്‍ഷകമായ പെയിന്റിങ്ങുകളാണ് ന്യൂദല്‍ഹിയിലെ നാഷണല്‍ മ്യൂസിയം കാന്‍ബറയില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നുമാസത്തെ പ്രദര്‍ശനം ഭാരത- ആസ്‌ട്രേലിയ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമാണ്.
സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലുമായ സഞ്ജീവ് മിത്തല്‍, ആസ്‌ട്രേലിയയയിലെ ഭാരത ഹൈക്കമ്മീഷണര്‍ നവ്ദീപ് സൂരി, മ്യൂസിയം ക്യുറേറ്റര്‍ ഡോ. വിജയകുമാര്‍ മാഥൂര്‍, ആസ്‌ട്രേലിയ നാഷണല്‍ ഗാലറി ഡയറക്ടര്‍ ജെറാര്‍ഡ് വൗഹാന്‍ തുടങ്ങിയവര്‍ പ്രദര്‍ശന ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
















