Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുനാവായ നാവാ മുകുന്ദക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2015, 02:27 pm IST
inTravel

മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, നാവാമുകുന്ദന്‍ എന്നപേരില്‍ ഈ ക്ഷേത്രേശന്‍ അറിയപ്പെടുന്നു.  വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. ‘തിരുനവയോഗി’ എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് ‘തിരുനാവായ’ എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.

ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്. വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്‌നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്‌കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു.

ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോട് ഉണര്‍ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസ്സിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുര്‍വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി.

തന്റെ പ്രിയപത്‌നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്‌നേഹവാത്സല്യങ്ങള്‍ കണ്ട്, അതില്‍ അസൂയ പൂണ്ട്, അത്രയും സ്‌നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്‌നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.

തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്‌ക്കാന്‍ സമ്മതിക്കാത്ത ലക്ഷ്മീദേവി ഇവിടെ മലര്‍ മങ്കൈ നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്‌ക്കു തുല്യമെന്നും പറയുന്നുണ്ട്.

അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു.  നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്‌ക്കുന്നു. ഈ പ്രതിഷ്ഠയ്‌ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നവയോഗികള്‍ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്യാസിമാര്‍ (കവി, ഹരി, അംബരീഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, ആവിര്‍ഭൂത്രന്‍, ഭൂമിളന്‍, ചമസ്സന്‍, കരഭാജന്‍) ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവര്‍ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തര്‍ദ്ധാനം ചെയ്തു.

കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതുകാരണമാണ് അവ അന്തര്‍ദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജന്‍ മനസ്സിലാക്കി. അതായത് അഭിഷേകം, അര്‍ച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകര്‍മ്മത്തിന് നിര്‍ബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തര്‍ദ്ധാനത്തിന് കാരണം. തുടര്‍ന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോള്‍ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കള്‍ കൊണ്ട് അര്‍ച്ചനയും നടത്തി പാല്‍പായസം നേദിച്ച് നെയ്യവിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകര്‍മ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തില്‍ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാല്‍ ക്ഷേത്രത്തില്‍ കുളവും കിണറുമില്ല. താമരമാലയും നെയ്യ് വിളക്കും പാല്‍പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു.

നാലമ്പലത്തിനകത്ത് കന്നിമൂലയില്‍ (തെക്കുപടിഞ്ഞാറുഭാഗം) ഒരു ചെറിയ മുറിയില്‍ കിഴക്കോട്ട് ദര്‍ശനമായാണ് ഗണപതിപ്രതിഷ്ഠ. ചുറ്റും പ്രദക്ഷിണത്തിന് സൗകര്യവുമുണ്ട്.

ആദിഗണേശസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. അഗസ്ത്യമുനിയുടെ ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്‌നന്‍ എന്ന പാണ്ഡ്യരാജാവാണ് ആദിഗണേശന്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

മലയാദ്രിയില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നനെ കാണാന്‍ ഒരു ദിവസം അഗസ്ത്യമുനി വന്നു. എന്നാല്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്‌നന്‍ അഗസ്ത്യമുനിയെ കണ്ടഭാവം നടിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് അഗസ്ത്യമുനി അദ്ദേഹത്തെ ശപിച്ചത്.

ഇന്ദ്രദ്യുമ്‌നന്‍ ശാപമോക്ഷത്തിനായി യാചിച്ചപ്പോള്‍ മഹാവിഷ്ണുവിനാല്‍ ശാപമോക്ഷം കിട്ടും എന്ന് അഗസ്ത്യമുനി പറഞ്ഞു. അദ്ദേഹത്തിന്റെ ശാപത്തെത്തുടര്‍ന്ന് ഇന്ദ്രദ്യുമ്‌നന്‍ ഗജേന്ദ്രനായ ആദിഗണേശനായി ജനിച്ചു. വിഷ്ണുഭക്തനായ ആദിഗണേശന്‍ എല്ലാ ദിവസവും നേരം പുലരും മുമ്പ് നിളയില്‍ സ്‌നാനം ചെയ്ത് ഭഗവാന് ചാര്‍ത്താന്‍ താമരപ്പൂക്കള്‍ കൊണ്ടുവരുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രനായ ആദിഗണേശന്റെ കാലില്‍ ഒരു മുതല കടിച്ചു. മുനിശാപം മൂലം മുതലയായിത്തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനായിരുന്നു അത്. വേദന താങ്ങാനാവാതെ നിലവിളിച്ച ഗജേന്ദ്രന്റെ നിലവിളി കേട്ടപ്പോള്‍ ഭഗവാന്‍ ഗരുഡാരൂഢനായി വന്ന് സുദര്‍ശനചക്രമുപയോഗിച്ച് മുതലയെ വധിച്ചു. അങ്ങനെ ഇരുവര്‍ക്കും ശാപമോക്ഷം ലഭിച്ചു. കരുണാമയനായ ഭഗവാന്‍ ആദിഗണേശനെ തന്റെ വലതുഭാഗത്തിരുത്തി. പിന്നീട് ഈ പ്രതിഷ്ഠയെ ഗണപതിയാക്കി സങ്കല്പിച്ച് പൂജകള്‍ തുടങ്ങി.

ലക്ഷ്മീസമേതനായ നാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വായുകോണില്‍ (വടക്കുപടിഞ്ഞാറുഭാഗം) കിഴക്കോട്ട് ദര്‍ശനമായാണ് ദേവീപ്രതിഷ്ഠ. ഭഗവാന്റെ വാമഭാഗത്താണ് ദേവി വാഴുന്നത്. രണ്ടു കൈകളേയുള്ളൂ. വരദാഭയമുദ്രകളാണ് രണ്ടിലും.

ഒരു അക്ഷയതൃതീയ ദിവസം പതിവുപോലെ സ്‌നാനം ചെയ്യാനും താമരപ്പൂക്കള്‍ പറിക്കാനുമായി നിളയിലിറങ്ങിയ ആദിഗണേശന്‍ ഒറ്റ താമരപ്പൂപോലും കണ്ടില്ല. ഇതില്‍ വിഷണ്ണനായ ആദിഗണേശനെ ഭഗവാന്‍ ആശ്വസിപ്പിച്ചു. തന്റെ പത്‌നിയായ മഹാലക്ഷ്മി നേരത്തെത്തന്നെ അവ പറിച്ച് തനിക്ക് സമര്‍പ്പിച്ചു എന്നതായിരുന്നു ഭഗവാന്റെ വാക്കുകള്‍. തുടര്‍ന്ന് ഇവിടെ ദേവിക്കും ശ്രീകോവിലായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

World

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

Kerala

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

Kerala

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

Kerala

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.