Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കടയ്‌ക്കല്‍ ദേവീക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2015, 08:03 pm IST
inTravel

കൊല്ലം ജില്ലയിലെ കടക്കല്‍ പഞ്ചായത്തില്‍ ആല്‍ത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് കടയ്‌ക്കല്‍ ദേവി ക്ഷേത്രം. കടയ്‌ക്കലമ്മ എന്നപേരിലാണ് കടയ്‌ക്കല്‍ ദേവിക്ഷേത്രത്തിലെ മൂര്‍ത്തി അറിയപ്പെടുന്നത്.

ദേവിയുടെ തൃപ്പാദം (കടയ്‌ക്കല്‍) എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്‌ക്കല്‍ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത. കടയ്‌ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്‌ക്കല്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്‌ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു.

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടയാറ്റുണ്ണിത്താന്‍ കുടിയ്‌ക്കാന്‍ ഇളനീര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാടാക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ.

ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂടെ കടയ്‌ക്കല്‍ എത്തുകയും അവിടെ സ്വയംഭൂവാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്‌ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. സ്വയംഭൂവായ കടയ്‌ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.

കടയ്‌ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്രം, തളിയില്‍ ക്ഷേത്രം എന്നിവ കടയ്‌ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു. കടയ്‌ക്കല്‍ ഭഗവതി ക്ഷേത്തിലെ പൂജാരികള്‍ ബ്രാഹ്മണരല്ല. നെട്ടൂര്‍ കുറുപ്പന്മാരാണ് പൂജകള്‍ നടത്തുന്നത്. കടയാറ്റു കളരീക്ഷേത്രത്തില്‍ ഒരു പ്രത്യേക പ്രതിഷ്ഠയില്ല. പീഠത്തെയാണ് ആരാധിച്ചു വരുന്നത്. ഭക്തജനങ്ങള്‍ നേര്‍ച്ചയായി നല്‍കിയിട്ടുള്ളവയുമുണ്ട്.

പന്ത്രണ്ടു വര്‍ത്തിലൊരിക്കല്‍ കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുമുടി ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ച് കടയുറ്റു കളരി ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്ന ഉത്സവമാണ് ‘മുടിയെഴുന്നള്ളത്ത്’. ജ്യേഷ്ഠത്തി കടയ്‌ക്കല്‍ ഭഗവതിയും അനുജത്തി കളരി ഭഗവതിയുമായുള്ള പുനഃസമാഗമമാണിതെന്നാണ് സങ്കല്പം.

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്‌ക്കല്‍ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ!ര്‍ കുറുപ്പിന്റെ പിന്‍തലമുറക്കാരാണ് ശാന്തിക്കാര്‍. വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.

കുംഭമാസത്തിലെ തിരുവാതിര കടയ്‌ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ!ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ഠികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്‌ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്‌ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്‌ക്കലമ്മയുടെ അനുഗ്രഹം നേടുന്നു.

ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂപങ്ങളും അകമ്പടി സേവിക്കുന്നു. 40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോളിലേറ്റി അമ്പലം പ്രദക്ഷിണവും എഴുന്നുള്ളത്തും നടത്തുന്നത് വ്രതാനുഷ്ഠികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.