പറവൂര്‍: യുവമോര്‍ച്ച വടക്കേക്കര പഞ്ചായത്ത് കണ്‍വീനര്‍ എന്‍.എസ്. സജിത്ത് കുമാറിനെ മൂത്തകുന്നം തറയില്‍കവലയില്‍വെച്ച് ഡിവൈഎഫ്‌ഐ അക്രമിസംഘം മര്‍ദ്ദിച്ചു.
കമ്പ്യൂട്ടര്‍ മെക്കാനിക്കായ സജിത്ത്കുമാര്‍ ജോലികഴിഞ്ഞ് രാത്രിയില്‍ വരുമ്പോള്‍ ഡിവൈഎഫ്‌ഐക്കാരായ വിവേക്, കാര്‍ത്തിക്, അര്‍ജുന്‍ എന്നിവരടങ്ങുന്ന എട്ടോളം പേരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിത്ത് അണ്ടിപ്പിള്ളിക്കാവ് ഭാരത് റൂറല്‍ ഹോസ്പിറ്റലില്‍ ചികിത്‌സയിലാണ്.
യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ സജിത്കുമാറിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഒ.പി. ബൈജു ആവശ്യപ്പെട്ടു.
















