കൊച്ചി: മുത്തപ്പന്‍ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം സഹോദരന്‍ നഗറില്‍ നടന്നുവന്ന മുത്തപ്പന്‍ തിറ മഹോത്സവം മുത്തപ്പന്‍ ഭക്തര്‍ക്ക് നല്‍കിയ വിഷുകൈനീട്ടത്തോടെ സമാപിച്ചു. നൂറുകണക്കിന് ഭക്തര്‍ മുത്തപ്പനെ കണ്ട് ആശീര്‍വാദം വാങ്ങാനായി എത്തിച്ചേര്‍ന്നിരുന്നു.
രാവിലെ തിരുവപ്പനയും വെള്ളാട്ടവും മുത്തപ്പദര്‍ശനവും അതിനുശേഷം ഭക്തജനങ്ങള്‍ക്ക് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. സമാപനചടങ്ങില്‍ പ്രസിഡന്റ് ചന്ദ്രന്‍ .പി.പി., സെക്രട്ടറി കെ.പി. ശിവദാസ്, ട്രഷറര്‍ സജിനി രവി കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
















