Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വന്‍ ജനാവലിയെ സാക്ഷിയാക്കി ബൈപ്പാസിന് ശിലാസ്ഥാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 06:42 pm IST
inAlappuzha

ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസാരിക്കുന്നു

ആലപ്പുഴ: വന്‍ജനാവലിയെ സാക്ഷിയാക്കി ജില്ലയുടെ ചിരകാലസ്വപ്‌നമായ ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ബൈപ്പാസ് തുടങ്ങുന്ന കൊമ്മാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയിലായിരുന്നു പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങ്. വൈദ്യുതി, ബയോ സിഎന്‍ജി, എഥനോള്‍, ബയോ ഡീസല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഗതാഗതസംവിധാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കായി ഈ വര്‍ഷം 260 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളം വലിയ ഹൈവേകളെപ്പറ്റി ചിന്തിക്കണം. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം- ബംഗളൂരു എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പെടെയുള്ള പുതിയ പാതകളെപ്പറ്റി പഠിച്ച് കേന്ദ്രത്തെ അറിയിച്ചാല്‍ സഹായിക്കാന്‍ തയ്യാറാണ്.

ഭൂമി ഏറ്റെടുക്കുന്നതിന് കേരളത്തിലുള്ള തടസം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കളക്ടര്‍ നിശ്ചയിക്കുന്ന ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. കേരളത്തില്‍ നാഷണല്‍ ഹൈവേയില്‍ ആവശ്യമായ എല്ലാ റെയില്‍വേമേല്‍പ്പാലങ്ങളും നിര്‍മിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കൃഷിക്കും വ്യവസായത്തിനും മുഖ്യസ്ഥാനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പുഴകളും കനാലുകളും നിറഞ്ഞ ആലപ്പുഴ അതിമനോഹരമാണ്.കേരളം തന്നെ ഏറെ ആകര്‍ഷിച്ചു.ആലപ്പുഴ അതിമനോഹരമാണ്. ആംസ്റ്റര്‍ഡാമിലോ മറ്റോ വിനോദയാത്ര പോയതിന്റെ അനുഭവമാണ് ആലപ്പുഴയിലെത്തിയപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്ന് ഗഡ്കരി പറഞ്ഞു.

കേരളത്തില്‍ 45 മീറ്ററില്‍ത്തന്നെ നാഷണല്‍ ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനാവശ്യമായ സ്ഥലം നല്ല വില നല്‍കിയാണ് ഏറ്റെടുക്കുക. ശബരിമലയ്‌ക്കുള്ള റോഡിന് സഹായം, തലശേരി-മാഹി ബൈപ്പാസ് തുടങ്ങിയവ കേന്ദ്രം അനുവദിച്ചു.

ആലപ്പുഴയുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിനാണ് ഇന്ന് അവസാനമാകുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റോഡുകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ധ്രുതഗതിയില്‍ ശ്രമിച്ചുവരികയാണെന്നും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടപ്പോഴൊക്കെ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി ബൈപ്പാസിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പ്രത്യേക താല്‍പ്പര്യമെടുക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പു സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, നാഷണല്‍ ഹൈവേ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ, ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാപ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയപാത വികസനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിത്. 348.43 കോടി രൂപയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയില്‍ 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.