Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഞ്ജനാ പുത്രന്‍ ഹനുമാനായ കഥ-4

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 08:51 pm IST
in Samskriti

തൊട്ടുമുമ്പില്‍ തന്നെ ഒരു പ്രകാശവലയം. അതിനുള്ളില്‍ തേന്മാവിന്റെ ഉച്ചാണിക്കൊമ്പില്‍ കണ്ട അതേ ദിവ്യചൈതന്യമുള്ള മാമ്പഴം ആശ്രയമില്ലാതെ വായുവില്‍ തങ്ങിനില്‍ക്കുന്നു! ഇതാ, ഈ മാമ്പഴം എന്റെ കരങ്ങളിലാണ്. കൈകള്‍ മുമ്പോട്ട് നീട്ടൂ, കേസരി സംശയിക്കേണ്ട. വായു ഭഗവാനാണിത്. വീര കേസരി ആ മാമ്പഴം കൈയേറ്റു.

കണ്‍കളിലും പിന്നെ നെഞ്ചത്തും ചേര്‍ത്തുവച്ച് അഞ്ജനയ്‌ക്ക് ഭക്തിപൂര്‍വം നല്‍കി. ഉമാമഹേശ്വരന്മാരുടെ ബീജവാഹിനിയായ ആ മാമ്പഴത്തിന് വായു ഭഗവാന്റെ കരസ്പര്‍ശത്താല്‍ അതിശക്തിയും വീരകേസരിയുടെ വീര്യവും പകര്‍ന്നുകിട്ടി. ഉമാമഹേശ്വന്മാരെ മനസ്സില്‍ ധ്യാനിച്ച് അഞ്ജന ആ പഴം മുഴുവന്‍ ഭക്ഷിച്ചു. അനിര്‍വചനീയമായ ഒരു തേജസ്സും ശക്തിയും പകര്‍ന്നുകിട്ടിയതുപോലെ അഞ്ജനയ്‌ക്ക്.

അഞ്ജനയ്‌ക്ക് പ്രസവസമയമടുത്തു. കണ്‍പോളകള്‍ കൃഷ്ണമണിയെ എന്നപോലെ വീര കേസരി അഞ്ജനയെ കാത്തുരക്ഷിച്ചു. ചെടികളും വള്ളികളും തളിരുകള്‍ കൊണ്ടും പൂക്കള്‍കൊണ്ടും അവള്‍ക്ക് ശയ്യയൊരുക്കി. ഇളംകാറ്റില്‍ കരിയിലകള്‍ പറന്നുവന്ന് നാലുപാടും ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുവന്നു. അതവള്‍ക്ക് ആ പെരുംകാട്ടില്‍ ഈറ്റില്ലമായി. അങ്ങനെ പ്രകൃതിയൊരുക്കിയ ഈറ്റില്ലത്തില്‍ അവള്‍ ഒരു വീര ദേവചൈതന്യത്തിന് ജന്മമേകി.

ഉമാമഹേശ്വരന്മാര്‍ വാനരരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു, ആ വീരകുമാരനെ ദര്‍ശിക്കാന്‍. അഞ്ജനാ പുത്രന് അവര്‍ സര്‍വമംഗളങ്ങളും ആശംസിച്ചു. വായുഭഗവാനാകട്ടെ മന്ദാനിലനായി വന്ന് അവനെ തഴുകിത്തഴുകി സുഖമേകി.

തലയില്‍ വച്ചാല്‍ പേനരിക്കും, താഴത്തുവച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടിലാണ് അഞ്ജനയും വീരകേസരിയും അവനെ വളര്‍ത്തിയത്. വളര്‍ത്തച്ഛനായ ദേവഗുരു ബൃഹസ്പതിയുടെ അമൃതവചനങ്ങള്‍ അവളുടെ കാതിലൂറിവന്നു. ”നീ ലോകപ്രസിദ്ധനായ ഒരു കുഞ്ഞിന് ജന്മമേകും.” കുട്ടിക്ക് പഴവും തേനും മധുരക്കിഴങ്ങുകളും വീരകേസരി കാട്ടില്‍നിന്ന് വേണ്ടത്ര ശേഖരിച്ചുകൊണ്ടുവന്നു. എത്ര തിന്നാലും അവന് മതി വരാറില്ല.

അഞ്ജനാപുത്രന് ഒരു വയസ്സു തികഞ്ഞു. ഒരു ദിവസം അഞ്ജന കുട്ടിയുമായി തൊട്ടടുത്തുള്ള കാട്ടരുവിയില്‍ കുളിക്കാന്‍ ചെന്നു. കുട്ടിയെ കരയില്‍ നിര്‍ത്തി അഞ്ജന സ്‌നാനാദികര്‍മങ്ങളില്‍ ബദ്ധശ്രദ്ധയായി. കിഴക്കനാകാശച്ചെരിവില്‍ ഉദയസൂര്യനെ കണ്ട അഞ്ജനാ പുത്രന്‍ അതൊന്നാംതരം പഴുത്ത പഴമാണെന്നും അതിന് നല്ല മധുരമായിരിക്കുമെന്നും ധരിച്ചു. ‘അമ്മേ, അതാ നല്ലൊരു ചുവന്ന പഴം. അതിന് നല്ല മധുരമായിരിക്കും’ എന്ന് പറഞ്ഞ മകനോട് ഒന്നും ശ്രദ്ധിക്കാതെ അത് പറിച്ചെടുക്കാന്‍ സമ്മതം നല്‍കി.

അഞ്ജനാ പുത്രന്‍ ഉടനെ കൈകള്‍ ഉയര്‍ത്തി പിന്‍കാലുകള്‍ നിലത്ത് അമര്‍ത്തിച്ചവിട്ടി ആകാശത്തിലേക്കൊരു കുതിപ്പ്. മേഘപാളികള്‍ക്കിടയിലൂടെ പറക്കുന്ന കുട്ടിയെ വീരകേസരി പിന്തുടര്‍ന്നെങ്കിലും തൊടാന്‍പോലും കഴിയാതെ മടങ്ങി. അപ്പോള്‍ മാത്രമേ സ്ഥിതിഗതികളുടെ അപകടാവസ്ഥ അഞ്ജന തിരിച്ചറിഞ്ഞുള്ളൂ. ഉമാമഹേശ്വരന്മാരേയും വായുഭഗവാനേയും വിളിച്ചവര്‍ കേണപേക്ഷിച്ചു, കുട്ടിയെ രക്ഷിക്കാന്‍.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.