കുറവിലങ്ങാട്: സര്‍ക്കാര്‍ പാചകവാതകം വിതരണം കാര്യക്ഷമാണെന്ന് അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കണമെങ്കില്‍ കരിചന്തയില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. മീനച്ചില്‍ പാചക വാതകം കരിചന്തയില്‍ വില്പന നടത്തുന്ന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്താറുണ്ടെന്ന് സിവില്‍സപ്ലൈ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും, പാചക വാതകത്തിന്റെ വാഹനവും നോക്കി നില്‍ക്കുകയാണ് ഉപഭോക്താക്കള്‍. കൂത്താട്ടുകുളം, പാലാ മേഖലകളിലെ വിതരണ ഏജന്‍സികളാണ് ഉപഭോക്താക്കളെ ചുറ്റിക്കുന്നത്. എന്നാല്‍ കരിചന്ത വില്പന കേന്ദ്രങ്ങളില്‍ പാചക വാതകം എത്തിക്കുന്നതിന് ഏജന്‍സികള്‍ മത്സരിക്കുന്ന അവസ്ഥയാണ്.
















