Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പക്ഷിപ്പനി പഴങ്കഥ; കുട്ടനാട്ടിലെ താറാവു വിപണി സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 05:57 pm IST
inAlappuzha

ആലപ്പുഴ: പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവു വിപണി സജീവമായിത്തുടങ്ങി. എന്നാല്‍ ഭക്ഷണ പ്രേമികളുടെ പ്രീയപ്പെട്ട കുട്ടനാടന്‍ ബ്രാന്‍ഡ് താറാവിന് ക്ഷാമം തുടരുന്നു. കുട്ടനാടന്‍ മേഖലയിലെ താറാവുകളെ പക്ഷിപ്പനി ഭീതിയില്‍ കൊന്ന് തള്ളിയതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന താറാവുകളാണ് ഇവിടെ കൂടുതലും വില്‍പ്പനയ്‌ക്കുള്ളത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമേ പാലക്കാട്ട് നിന്നുമാണ് താറാവുകളെ കൂടുതലും എത്തിച്ചിരിക്കുന്നത്. പക്ഷിപ്പനിക്കാലത്തിനു മുന്‍പുതന്നെ തമിഴ്‌നാട്ടിലേക്കു വളര്‍ത്താന്‍ കൊണ്ടുപോയ കുട്ടനാടന്‍ താറാവുകളാണ് ഇപ്പോള്‍ വിപണിയിലുണ്ട്. പുതിയ മുട്ടകള്‍ വിരിയിച്ചെടുക്കുന്ന താറാവുകളും ഉടന്‍ വിപണിയില്‍ എത്തും. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ക്കാണ് ഈസ്റ്റര്‍ സീസണില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. കുട്ടനാടന്‍ താറാവുകളുടെ വില്‍പന കുറഞ്ഞപ്പോള്‍ ആന്ധ്രാപ്രദേശിലെ ആറണിത്താറാവുകളെ വിപണിയിയില്‍ സജീവമാക്കാന്‍ ചില ലോബികള്‍ ശ്രമം നടത്തിയെങ്കിലും കുട്ടനാടന്‍ താറാവുകളുടെ രുചി ഇവയ്‌ക്കില്ലാത്തതിനാല്‍ വിജയം കണ്ടില്ല. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ താറാവ് വിപണി ഈസ്റ്ററിന്റെ കരുത്തില്‍ തിരിച്ചുവരമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

എ-സി റോഡിലെയും ഉള്‍പ്രദേശങ്ങളിലെയും കടകളില്‍ കച്ചവടം പുനരാരംഭിച്ചു. ഇറച്ചിത്താറാവ് വില്‍പന കേന്ദ്രങ്ങളിലേക്കും താറാവുകളെ എത്തിച്ചു തുടങ്ങി. ഇറച്ചി, മുട്ട വില്‍പനകളില്‍ വര്‍ദ്ധനവുള്ളതായി കച്ചവടക്കാര്‍ പറഞ്ഞു. താറാവിന് 200 മുതല്‍ 225 രൂപവരെയും ഡ്രസ് ചെയ്ത് കൊടുക്കുന്നതിന് 250 രൂപയുമാണ് ഇപ്പോഴത്തെ വില. പുഞ്ചകൃഷി വിളവെടുപ്പു പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് താറാവു ഹാച്ചറികളും സജീവമാകും. മെയ് പകുതിയോടെ താറാവ് വില്‍പന ഉയരുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍.

കഴിഞ്ഞ വര്‍ഷം നവമ്പര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടങ്ങളില്‍  ഒരിടവേളയ്‌ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുന്ന മനോഹരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പക്ഷിപ്പനി കാലയളവില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പതിരായി മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ഇത്തവണത്തെ ബജറ്റില്‍ പോലും താറാവു കര്‍ഷകര്‍ക്കായി പണം വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പക്ഷിപ്പനി സമയത്ത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തീയിട്ടും കുഴിച്ചുമൂടിയും കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം പല കര്‍ഷകര്‍ക്കും ലഭിക്കാനുണ്ടെന്ന് ഐക്യ കേരള താറാവ് കര്‍ഷകസംഘം ഭാരവാഹികള്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തിന്റെ കോളത്തില്‍ വലിയ താറാവ് എന്നു രേഖപ്പെടുത്തേണ്ടത് മാറി ചെറിയ താറാവ് എന്ന അടയാളപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പിശക് മൂലം പല കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോയിട്ടുണ്ട്. ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന താറാവിനെ കുട്ടനാട്ടിലെ കര്‍ഷകന് നല്‍കാതെ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതായും പരാതി ഉയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.