ലണ്ടന്‍: ലണ്ടനില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഭീമന്‍ ബോംബ് നിന്ന് കണ്ടെത്തി. കെട്ടിടം പണിക്കിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറിലധികം വീടുകളില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചു. സംഭവസ്ഥലത്തേക്കുള്ള റോഡുകളും അടച്ചു.
455 കിലോഗ്രാം ഭാരമുള്ള ഭീമന്‍ ബോംബാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മന്‍ സൈന്യം വര്‍ഷിച്ച ബോംബാണ് കണ്‌ടെത്തിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.
















