Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പച്ചയുടെ പദവിന്യാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 08:50 pm IST
inLifestyle

പൂക്കളും പറവകളും പൊയ്‌കകളും പൂമ്പാറ്റകളുമെല്ലാം പ്രകൃതിയില്‍ നിന്നും പറന്നു പോകാന്‍ തുടങ്ങിയിരിക്കുന്നു. ഈ സുന്ദര ദൃശ്യങ്ങളെ തന്റെ ക്യാന്‍വാസില്‍ കോറിയിടുവാനും അവയെ നിലനിര്‍ത്തുവാനും ബോധപൂര്‍വ്വമായ ഒരു ശ്രമം നടത്തുകയാണ് ശ്രീജ കളപ്പുരയ്‌ക്കല്‍ എന്ന ചിത്രകാരി.

പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് മനസ്സിന് തണലേകുന്ന നാട്ടുപച്ചകളും നാട്ടുമൈനകളും പച്ചപടര്‍പ്പുകളിലേക്ക് പറക്കുന്ന പച്ചിലപ്പാമ്പുകളും, പച്ച പുല്‍ച്ചാടികളും എല്ലാം ഒന്നൊന്നായി പോയി മറയുന്നു. അവയെ ക്യാന്‍വാസില്‍ കടുത്ത നിറങ്ങളില്‍ പകര്‍ത്തി നമുക്ക് ഇനിയും നഷ്ടമാകാത്ത പച്ചയുടെ തുരുത്തുകള്‍ എവിടെയോ പുനര്‍ജനിക്കുന്നുവെന്ന ഓര്‍മ്മപ്പടുത്തലാണ് ശ്രീജയുടെ ഓരോ ചിത്രങ്ങളും.

ശാസ്ത്രീയമായി ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ശ്രീജ ചെറുപ്പത്തിലേ വരയ്‌ക്കുമായിരുന്നു. വിവാഹശേഷം തൃശ്ശൂര്‍ കലാകേന്ദ്രയില്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയിനിംഗിന്റെ ഭാഗമായാണ് ചിത്രകലയെ ശാസ്ത്രീയമായി അടുത്തറിഞ്ഞത്. അവിടുത്തെ ലത ടീച്ചറാണ് ശ്രീജയുടെ ഗുരു.

അങ്ങനെ ചിത്രകലയില്‍ താല്‍പ്പര്യം ജനിച്ച ശ്രീജ രണ്ടുവര്‍ഷത്തിനകം 50 ലേറെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ അതറിഞ്ഞ തൃശ്ശൂരിലെ ലൂമിനസ് കൂട്ടായ്‌മ എന്ന സംഘടന 2014 സപ്തംബറില്‍ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ ശ്രീജയുടെ ചിത്രപദര്‍ശനം നടത്തി. ആയിരക്കണക്കിനാളുകള്‍ ചിത്രപദര്‍ശനം കാണുകയും ചിത്രങ്ങളോടൊപ്പം ചിത്രകാരിയേയും ഇതിനോടൊപ്പം ശ്രദ്ധിക്കാന്‍ തുടങ്ങി. നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റിയ ആദ്യ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. താനൊരു ചിത്രകാരിയാണെന്ന് ശ്രീജ തിരിച്ചറിയുകയായിരുന്നു അപ്പോള്‍.

വെയ്ന്‍ ഓഫ് ലൈഫ്, റെഡ് ഇമേഷന്‍, ഇമാക്കുറസി, സ്‌നാന്‍, ഫ്‌ളോറ, എവൈറ്റ്, സാഹ, ടെറ എന്നീ എണ്ണഛായാ ചിത്രങ്ങള്‍ നിരവധി നിരൂപകരും ആസ്വാദകരും ഒന്നിച്ചാസ്വദിച്ചു.

തൃശ്ശൂര്‍ പൂങ്കുന്നും ഹരിശ്രീ സ്‌കൂളിലെ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് അദ്ധ്യാപികയായി ജോലി നോക്കുന്ന ശ്രീജ ഇപ്പോള്‍ ചുമര്‍ ചിത്രകലയിലും കഴിവ് തെളിയിച്ചുതുടങ്ങി. മുഴുവന്‍ സമയവും ചിത്രകലയില്‍ മുഴുകാന്‍ തീരുമാനിച്ച ശ്രീജയുടെ അടുത്ത ലക്ഷ്യം ഓരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളില്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതാണ്. ലൂമിനസ് കൂട്ടായ്‌മ എന്ന സംഘടനയും ശ്രീജക്കൊപ്പമുണ്ട്.

പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നകന്നു പോകുന്ന ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക യുഗത്തില്‍ അവനെ പ്രകൃതിയുടെ പൂമരത്തണലുകളിലേക്ക് മടക്കി കൊണ്ടുവരാന്‍ നടത്തുന്ന ബോധവല്ക്കരണമാണ് തന്റെ ചിത്രങ്ങള്‍ എന്ന് ശ്രീജ പറയുന്നു. പച്ചപ്പു തേടിയുള്ള ശ്രീജയുടെ പദയാത്രകള്‍ നാളെയില്‍ കിളിര്‍ക്കുന്ന പ്രതീക്ഷകളുടെ പുല്‍നാമ്പുകളാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

India

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

Kerala

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.