ആലപ്പുഴ: മത്സ്യബന്ധനയാനങ്ങളുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് വിധേയമായേ മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കൂവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കേണ്ട മത്സ്യത്തൊഴിലാളികള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ് ബുക്ക്, യാനത്തിന്റെയും എന്‍ജിന്റെയും രേഖകള്‍ സഹിതം ആലപ്പുഴ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസില്‍ ഹാജരായി വള്ളത്തിന്റെ ക്ഷേമനിധി വിഹിതം അടയ്‌ക്കണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംയുക്ത പരിശോധനയില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനയാനങ്ങളുടെ ക്ഷേമനിധി വിഹിതം അടയ്‌ക്കാത്തതു ശ്രദ്ധയില്‍പ്പെട്ടിരുന്നു.
















