മേലുകാവ്മറ്റം: കോട്ടയം ജില്ലയിലെ പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഡംബിംങ് യാര്‍ഡ് ജനവാസ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം. മേലുകാവ് ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡിലാണ് യാര്‍ഡ് നിര്‍മ്മിക്കുന്നത്. നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നതിന് സമീപത്താണ് ഇപ്പോള്‍ യാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. 100 മീറ്ററിനുള്ളില്‍ സ്‌കൂളുകള്‍, ഓഡിറ്റോറിയം, വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയും സ്ഥിതി ചെയ്യുന്നു. സമീപത്തുള്ള കുടിവെള്ള സ്‌ത്രോതസുകളും അന്തരീഷ വായുവും മലിനമാകുന്നതിന് ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. യാര്‍ഡിനെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ആക്ഷന്‍ കൗണ്‍സിലിനും രൂപം നല്‍കി. പി.ടി മാത്യു പര്യാത്തുകണ്ടത്തില്‍, കെ.എസ് രാജീവ് കുന്നേല്‍, ബിജു മാത്യു വട്ടമറ്റം(രക്ഷാധികാരി), ജോര്‍ജ് മാത്യു കുമ്മിമി(ചെയര്‍മാന്‍), പി.എസ് ബെന്നി പുഴക്കര(വൈസ്‌ചെയര്‍മാന്‍), പി.എസ് സോമന്‍ തെരുവത്തില്‍()കണ്‍വീനര്‍), കെ.ഡി സജീവ് കൊച്ചുവീട്ടില്‍(ജോ.കണ്‍വീനര്‍), എം.എസ് സുനില്‍ മങ്ങാട്ടുകുന്നേല്‍(ട്രഷറര്‍) എന്നിവരെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.
















