Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് : സദ്യാലയങ്ങളുടെ ലേലം തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 10:04 pm IST
inKottayam

വാഴൂര്‍: വിവിധ ഹൈന്ദവ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സദ്യാലയങ്ങളുടെയും ഊട്ടുപുരകളുടെയും ലേലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നടത്താനായില്ല. കൊടുങ്ങൂര്‍ ദേവീക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുവള്ളി ശ്രീ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സദ്യാലയങ്ങളാണ് സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനായി ദേവസ്വം ബോര്‍ഡ് എസ്റ്റേറ്റ് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സംഘമെത്തിയത്.

രാവിലെ കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തില്‍ സംഘമെത്തിയപ്പോള്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംഘത്തിന് ലേലം നടത്താനായില്ല. തുടര്‍ന്ന് വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലും ചെറുവള്ളി ശ്രീ ദേവീക്ഷേത്രത്തിലും ലേലം നടത്തുന്നതിനായി സംഘമെത്തിയെങ്കിലും ഇവിടെയും ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു.

സദ്യാലയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യുന്നതിന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍നിന്നും അനുമതി വാങ്ങിയിരുന്നു. ആദ്യം ബോര്‍ഡിന് ലാഭകരമല്ലാത്ത സദ്യാലയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യാനാണ് അനുമതി നേടിയിരുന്നത്. രാവിലെ 11 മണിയോടെയാണ് കൊടുങ്ങൂരില്‍ എസ്റ്റേറ്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ എത്തിയത്. അപ്പോള്‍തന്നെ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറിയ അദ്ദേഹം സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്തുവെങ്കിലും നേതാക്കള്‍ ലേലത്തിന് സമ്മതിച്ചില്ല. ഇതേസമയം ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധം ശക്തമാക്കി.

ലാഭക്കൊതിയന്മാരായ ദേവസ്വം ബോര്‍ഡ് ഭരണാധികാരികള്‍ ക്ഷേത്രങ്ങളെ കച്ചവടവത്കരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ സ്വകാര്യവത്ക്കരിക്കാനും മാത്രമല്ല ആചാരങ്ങളുടെ ലംഘനംകൂടിയാണ് ബോര്‍ഡിന്റെ നടപടിയെന്നും ഹരി പറഞ്ഞു. എന്തുവിലകൊടുത്തും ബോര്‍ഡിന്റെ നടപടികളെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.പി. സുരേഷ്‌കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്‍. ഹരിലാല്‍, ബിജെപി-യുവമോര്‍ച്ച നേതാക്കളായ വി.എന്‍. മനോജ്, കെ.ജി. കണ്ണന്‍, ടി.ബി. ബിനു, സന്ദീപ്, ദിലീപ് റ്റി. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.