Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 12:10 am IST
inSamskriti

ഭക്തിയുടെ അഞ്ചാമത്തെ സാധനം അര്‍ച്ചനമാണ്. ചില ആചാര്യന്മാര്‍ അര്‍ച്ചനത്തെ ഭക്തിയുടെ പ്രഥമവും പ്രധാനവുമായ സാധനമായി അംഗീകരിച്ചിട്ടുണ്ട്. അര്‍ച്ചന ശബ്ദത്തിനു പൂജനമെന്നാണര്‍ത്ഥം.

അര്‍ച്ച്യന്‍, അര്‍ച്ചകള്‍, അര്‍ച്ചനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങനെ മൂന്നു ഘടകങ്ങള്‍ അര്‍ച്ചനത്തിലുണ്ട്. പ്രകൃതവിഷയത്തില്‍ അര്‍ച്ച്യന്‍ ഈശ്വരനും, അര്‍ച്ചകന്‍ ഈശ്വരപ്രേമിയായ ജീവനും, അര്‍ച്ചനോപകരണങ്ങള്‍ പാദ്യം, അര്‍ഘ്യം പത്രം പുഷ്പം മുതലായ ദ്രവ്യങ്ങളുമാണ്. അതിനാല്‍ ഈശ്വരപ്രേമിയായ ജീവന്‍ പാദ്യം അര്‍ഘ്യം മുതലായ ഉപചാരദ്രവ്യങ്ങള്‍കൊണ്ട് പരമപുജ്യനായ ഈശ്വരനെ ഭക്തിപൂര്‍വ്വം പൂജിക്കുന്നതിന് അര്‍ച്ചനമെന്നു പറയാവുന്നതാണ്.

ഈശ്വരാനുഗ്രഹത്തിനുള്ള മുഖ്യസാധനമെന്നനിലയില്‍ എല്ലാ മതാവലംബികളും ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഒന്നാണ് അര്‍ച്ചന. അതു സാര്‍വ്വജനീനവും, ഈശ്വരാനുഗ്രഹകരവുമായ ഒരു മതാനുഷ്ഠാനമായി ഇന്നു വികസിച്ചുകാണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ ഈ അര്‍ച്ചന നിത്യകര്‍മ്മത്തില്‍പ്പെടുത്തിയിരിക്കുന്നു.

പഞ്ചയജ്ഞങ്ങള്‍ ഗൃഹസ്ഥാശ്രമികളുടെ നിത്യകര്‍മ്മങ്ങളില്‍പ്പെട്ടതാണല്ലോ.  അവയില്‍ രണ്ടാമത്തെ യജ്ഞം ദേവയജ്ഞമാകുന്നു. ആ ദേവയജ്ഞംതന്നെയാണു ദേവതാര്‍ച്ചന. അര്‍ച്ചനയ്‌ക്കുള്ള കാലം മദ്ധ്യാഹ്നത്തിനുമുമ്പാണു നല്ലതെന്നു പരിഗണിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രാതഃകാലത്തുള്ള വന്ദനം സന്ധ്യാവന്ദനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കഴിഞ്ഞു പൂജയാരംഭിക്കേണ്ടതാണ്.

അനേകം ദേവീദേവന്മാരെ പൂജിക്കുന്നതനുള്ള വിധികള്‍ ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പ്രാമുഖ്യം അഞ്ചുദേവതകള്‍ക്കാണു കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഗണപതി, ശിവന്‍, വിഷ്ണു, ദേവീ, സൂര്യന്‍ ഇവരാണ് ആ ദേവതകള്‍. ഈ ദേവതകളെ ”പഞ്ചായതന” മെന്നുകൂടെപ്പറഞ്ഞുവരുന്നുണ്ട്. പഞ്ചഭൂതങ്ങളുടെ അധിപതികളായിട്ടാണ് പ്രസ്തുത ദേവതകളെ കല്പിച്ചിരിക്കുന്നത്. പൃഥിവീതത്വത്തിനു സൂര്യനും വായുതത്വത്തിനു ദേവിയും, ആകാശതത്വത്തിനു വിഷ്ണുവും അധിഷ്ഠാനദേവതകളാകുന്നു. ഈ ദേവതകളഞ്ചും ഒരേ ഈശ്വരന്റെ വിഭൂതികളാണെന്നുള്ളത് പൂജകന്മാര്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.

ഓരോ വ്യക്തിയിലും പഞ്ചഭൂതങ്ങളിലേതെങ്കിലുമൊരു ഭൂതത്തിനു പ്രാധാന്യം സിദ്ധിച്ചിരിക്കും. അതനുസരിച്ച് ആ ഭൂതത്തിന്റെ അധിദേവതയിലായിരിക്കും ആ വ്യക്തിക്കു കൂടുതല്‍ ഭക്തിബഹുമാനങ്ങളുണ്ടായിരിക്കുക. അങ്ങനെ ഭക്തിബഹുമാനങ്ങള്‍ക്കു വിഷയമാകുന്ന ദേവതയാണ് അയാളുടെ ഇഷ്ടദേവത. ആ ഇഷ്ടദേവതയെ പരമപൂജ്യനായ ഒരു അതിഥി എന്ന നിലയില്‍ ക്ഷണിച്ചുവരുത്തി കഴിവനുസരിച്ചുള്ള ഉപചാരദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു പൂജിച്ച് ഭക്തന്‍ തന്റെ പരമപ്രേമത്തെ പ്രകടിപ്പിക്കുകയാണ് ദേവതാര്‍ച്ചനത്തിന്റെ സ്വരൂപം.

”പ്രകൃതവിഷയം ഈശ്വരാര്‍ച്ചനമാണ്. ഇഷ്ടദേവതാപൂജ ഈശ്വരാര്‍ച്ചനമാകുമോ?” എന്നൊരു സംശയം ചിലര്‍ക്കെല്ലാമുണ്ടാകാം. ദേവതാരാധനയെ വിഗ്രഹാരാധനയെന്നു പറഞ്ഞ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നവരും ഒട്ടും കുറവല്ല. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഇവിടെ അല്പം വിവരിക്കാം. ഈശ്വരനും ഇഷ്ടദേവതയും രണ്ടല്ല.

ഈശ്വരനെത്തന്നെയാണ് ഒരു ഭക്തന്‍ ഇഷ്ടദേവതാരൂപത്തില്‍ ഉപാസിക്കുന്നത്. ധാര്‍മ്മികവിഷയങ്ങളെ പ്രതിപാദിക്കുന്നതില്‍ പരമപ്രാമാണ്യം ശബ്ദപ്രമാണമായ ശ്രുതികള്‍ക്കും സ്മൃതികള്‍ക്കുമാണ്.

ശ്രുതികളില്‍ ഇന്ദ്രന്‍, അഗ്നി, വായു, വരുണന്‍ മുതലായ നാമങ്ങളാല്‍ സ്തുതിക്കപ്പെടുന്ന ദേവതകള്‍ ഒരേ ഒരു ഈശ്വരന്റെ വിഭിന്നനാമരൂപങ്ങളാണ്. ”ഏകം സദ് വിപ്രാ ബഹുധാ വദന്തി” എന്നു തുടങ്ങിയ അനവധി വേദമന്ത്രങ്ങള്‍ ഈ പരമാര്‍ത്ഥം വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ പുരാണേതിഹാസങ്ങളിലും തന്ത്രശാസ്ത്രങ്ങളിലും വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഗണപതി, ശിവന്‍, വിഷ്ണു, ശക്തി, സൂര്യന്‍ മുതലായ ദേവതകളുടെയും ലക്ഷ്യാര്‍ത്ഥം പരിപൂര്‍ണനായ ഈശ്വരനാണെന്നു ശബ്ദപ്രമാണംകൊണ്ടു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ ഇഷ്ടദേവതാര്‍ച്ചന ഈശ്വരാര്‍ച്ചനംതന്നെയാണെന്നു സിദ്ധിക്കുന്നു.

വിഗ്രഹാരാധന നിന്ദാര്‍ഹമായ ഒരു സമ്പ്രദായമല്ല. ഈശ്വരനെ ഇന്ദ്രന്‍, അഗ്നി, ശിവന്‍, വിഷ്ണു മുതലായ വിശേഷരൂപങ്ങളില്‍ ഗ്രഹിച്ച് ആരാധിക്കുന്നതിനാണ് വിഗ്രഹരാധനയെന്നു പറയുക. ഈ രഹസ്യം മനസ്സിലാക്കിയാല്‍ എല്ല. മതാവലംബികളും വിഗ്രഹാരാധകന്മാരാണെന്നു സമ്മതിക്കാതിരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.