നിശ്ചലനും നിര്‍മ്മലനും നിര്‍വികാരനും നിത്യാനന്ദനുമാണ് ഈശ്വരന്‍. ഈ ഗുണം നമ്മിലാകണം. അദ്ധ്യാപകന്‍ ഭൂപടം കാണിച്ചു കുട്ടികളെ ഭൂഖണ്ഡങ്ങളെപ്പറ്റി പഠിപ്പിക്കും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ സ്ഥലം കണ്ടില്ല. വിവരം ഗ്രഹിച്ചു. പക്ഷേ അനുഭവത്തിലറിയില്ല. ഇതുപോലെയാണ് ഗ്രന്ഥമെഴുതുന്നവരും പഠിപ്പിക്കുന്നവരും, പഠിപ്പിക്കുന്നവരുമെല്ലാം. ഉപദേശം ധ്യാനിച്ച് ഭഗവാനെ അന്തരാത്മാവില്‍ കാണണം. ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും യോജിച്ചവിധം ഉപദേശം പ്രായോഗികമാക്കണം. ഈശ്വരനു പ്രകൃതിയില്‍ക്കൂടി എന്തും കഴിയും. ശുഭമായ ആനന്ദം കാണാന്‍ ആത്മാവില്‍ ബോധമുണ്ടാകണം
















