Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനവിരുദ്ധം ഈ ജനറല്‍ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 12:57 am IST
inErnakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കുറ്റകരമായ അനാസ്ഥമൂലം ഗുരുതരാവസ്ഥയിലെന്ന് പരാതി. അധികൃതരുടെ ഉത്തരവാദിത്തമില്ലായ്‌മയും ജീവനക്കാരുടെ കൃത്യവിലോപവും കൊണ്ടാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്കും ഒരുപോലെ ആശ്രയമായ ഈ ആശുപത്രി ശോചനീയാവസ്ഥയിലേക്ക് നീങ്ങുന്നത്.

ആയിരക്കണക്കിന്‌പേര്‍ നിതേ്യന എത്തുന്ന ജില്ലാ ആശുപത്രി ഇടയ്‌ക്ക് പരിഷ്‌ക്കാരങ്ങളുടെ പേരില്‍ മാധ്യമശ്രദ്ധനേടുമ്പോഴും ഇവിടത്തെ ജീവനക്കാരുടെ ജനവിരുദ്ധ നടപടികള്‍ പുറത്തറിയാറില്ല. ഇവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളോടും മറ്റും മാന്യമായി പെരുമാറുമ്പോള്‍ കീഴ്ജീവനക്കാരുടെ മോശമായ പെരുമാറ്റം ആശുപത്രിയുടെ സല്‍പ്പേരിനും ശുശ്രൂഷാരംഗത്തും അതീവ പ്രശ്‌നമുണ്ടാക്കുന്നതായാണ് വിവരം.

വിവിധ കാര്യങ്ങള്‍ക്കായി ആശുപത്രിയിലെത്തുന്നവരും കിടപ്പുരോഗികളും അവര്‍ക്കു കൂട്ടിരിക്കുന്നവരും കീഴ്ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്‌മയെന്ന പീഡനം സഹിക്കുകയാണ്. മേലധികാരികളുടെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരക്കാരാണ് ആശുപത്രി ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനറല്‍ വാഡിലെയും പേവാര്‍ഡിലെയും രോഗികളും അവരുടെ ബന്ധപ്പെട്ടവരും ഇത്തരക്കാരെക്കൊണ്ടു പൊറുതിമുട്ടുകയാണ്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയെ അറിയിക്കണമെന്നാണ് ഇവിടുത്തെ നിയമം. വേണ്ട സമയത്ത് അറിയിച്ചാല്‍പ്പോലും ഒരു ബള്‍ബ് മാറ്റിയിടാന്‍ സാധാരണ നാലഞ്ചു ദിവസമെടുക്കും.

പരാതി പറഞ്ഞാല്‍ വീണ്ടും താമസിക്കാനാണ് സാധ്യത. മാറ്റിയിടുന്ന ബള്‍ബാകട്ടെ മറ്റൊരു മുറിയില്‍നിന്നും എടുത്തതാകാനാനും മതി. ബാത്ത്‌റൂമിന്റെ വാതില്‍ പ്രശ്‌നമാണെങ്കില്‍ നന്നാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ചില റൂമുകളില്‍ കറന്റുപോയാല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് സ്റ്റാഫ് എത്തിനോക്കാറില്ല. കെഎസ്ഇബി ജീവനക്കാരുടെ ചുമതലയാണെന്നു പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. ചിലപ്പോള്‍ വൈദ്യുതിയും വെള്ളവും ഒരുമിച്ചു നിലയ്‌ക്കും. പ്രാഥമിക ആവശ്യങ്ങള്‍പോലും നടത്താനാകാതെ ഇത്തരം അവസരങ്ങളില്‍ രോഗികളും മറ്റും കഷ്ടപ്പെടുകയല്ലാതെ നിവര്‍ത്തിയില്ല. കൊതുകുകടികൊണ്ടുള്ള ബുദ്ധിമുട്ടു വേറെ.

ജീവനക്കാരുടെ ഗുരുതരമായ വീഴ്ചകൊണ്ട് പ്രശ്‌നമുണ്ടാകുന്നതാണ് ആശുപത്രിയിലെ ലാബ്. രക്തവും മൂത്രവും പരിശോധിക്കാന്‍ കൊടുത്താല്‍ ബില്ല് വരുന്നത് വേറെ പേരിലാകുന്നതും ഇവിടെ പതിവാണ്. ഇതിന്റെ പേരില്‍ ദിവസവും ആശുപത്രിയില്‍ വാക്കുതര്‍ക്കം ഉണ്ടാകാറുണ്ട്. ഒരുതവണ എടുക്കേണ്ട രക്തം രണ്ടും മൂന്നും തവണ എടുക്കേണ്ട അവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങള്‍ പതിവാണ്.

ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ മുറിവാടകെക്കാപ്പം നൂറുരൂപ ഹോസ്പിറ്റല്‍ മെയിന്റനന്‍സ് ഫണ്ടിലേക്കു വാങ്ങുന്നുണ്ട്. ഇതിനും പുറമെ വാടകയും മറ്റ് അഡ്വാന്‍സുമായി അഞ്ചു ദിവസത്തേക്ക് മുന്‍കൂര്‍ വാടക കൊടുക്കണം. പക്ഷേ ഇതിന് തക്കതായ സേവനം ലഭിക്കുന്നില്ലെന്നതാണ് സത്യം. പരാതി പറയുന്നവരെ ഉടനെ പറഞ്ഞുവിടുക എന്നതാണ് ഇവിടത്തെ നടപടി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ പോലും ഇതിനു വിധേയരാകാറുണ്ട്.

സിസേറിയന്‍ കഴിഞ്ഞവരെപ്പോലും രണ്ടാംദിവസം ഇത്തരത്തില്‍ പറഞ്ഞുവിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ‘ഞാന്‍ സ്വന്തം ഇഷ്ടത്തിന് വിടുതല്‍ വാങ്ങി പോവുകയാണെ’ന്ന് എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിതരായവര്‍ ഏറെയാണ്. ഇങ്ങനെ പോകാത്തവര്‍ വിവിധ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നതാണ് അവസ്ഥ. രോഗികളോടുള്ള ഇത്തരം ദ്രോഹങ്ങള്‍ക്കെതിരെ പരാതികള്‍ അനവധി ലഭിച്ചിട്ടും അധികൃതര്‍ മൗനത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.