Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്നത് മതമല്ല; മദമാണ് – ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2015, 11:29 pm IST
in Thrissur

അന്തിക്കാട്: സമൂഹത്തില്‍ വിദ്വേഷങ്ങള്‍ ഉണ്ടാക്കുന്നത് മതമല്ല മദമാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. പിഎന്‍വൈസഭ ശതാബ്ദി ആഘോഷപരിപാടികളുടെ ശതഞ്ജീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മതവും സമൂഹത്തിന്റെ ഭാഗമാണ്. ഏതുതരം അധികാരങ്ങളും സാഹചര്യങ്ങളും ദുരുപയോഗം ചെയ്‌തേക്കാം. പൊതുപ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് രാഷ്‌ട്രീയം.

രാഷ്‌ട്രീയത്തിന് ഭരണപരമായ അധികാരം നല്‍കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ സാമൂഹ്യ പുരോഗതിക്ക് മതങ്ങള്‍ അനിഷേധ്യമായ പങ്കാണ് വഹിക്കുന്നത്. വിജ്ഞാനത്തിന്റെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് ഋഗ്‌വേദം, വിജ്ഞാനഭാണ്ഡാഹാരം മുഴുവന്‍ സംസ്‌കൃതത്തിലുമാണ്. ഉപനിഷത്തുക്കളും, വേദങ്ങളും ഉദാത്തമായ ആശയങ്ങളാണ് നല്‍കുന്നത്. അത് ജനങ്ങളിലേക്ക് എത്തിക്കേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്‌ട്രീയം മാറുന്നത് സര്‍വ്വസാധാരണവും മതം മാറുന്നത് അപൂര്‍വ്വവുമാണ്.

നമ്മുടെ പൂര്‍വ്വികര്‍ വിവിധ മതങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ളവരാണെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. രാവിലെ 9 മണിക്ക് അന്തിക്കാട് സെന്ററില്‍ നിന്നും ഘോഷയാത്രയോടെ ആരംഭിച്ച് സഭാങ്കണത്തിലെ വേദിയില്‍ ഒ.രാജഗോപാല്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗീതാഗോപി എംഎല്‍എ, ഡോ. കെ.ടി.മാധവന്‍, മുരളി പെരുനെല്ലി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. ഡോ. കെ.ടി.മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു.

സ്വാദ്ധ്യായ പദ്ധതി ഒ.രാജഗോപാലും, കാരുണ്യ പദ്ധതി ഗീതാഗോപി എംഎല്‍എയും, വിദ്യാ ആയോജന പദ്ധതി സി.സി.ശ്രീകുമാറും, ശതായനം സോവനീര്‍ പ്രകാശനം ടി.വി.ചന്ദ്രമോഹനും, ശതവാര്‍ഷിക ഗ്രന്ഥശാല ഉദ്ഘാടനം മുരളി പെരുനെല്ലിയും നിര്‍വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് എ.ആര്‍.അജിഘോഷ്, എ.വി.ശ്രീവത്സന്‍, വി.എസ്.സുനില്‍ദത്ത്, ജോസ് വള്ളൂര്‍, പി.യു.ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈകീട്ട് നടന്ന ശതാര്‍പ്പണം ശതകീര്‍ത്തി പുരസ്‌കാര ജേതാവ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പി.വീരേന്ദ്രകുമാര്‍ പുരസ്‌കാരസമര്‍പ്പണം നടത്തി. സത്യന്‍ അന്തിക്കാട് ശതകീര്‍ത്തി പുരസ്‌കാര വിശദീകരണവും പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തല്‍ ജോസ് വള്ളൂരും നിര്‍വ്വഹിച്ചു. സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടന്നു. ചക്രാസന്ദപദ്ധതി വി.എന്‍.ശങ്കറും, ലക്ഷ്യലബ്ദി വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയും, ശ്രേയാദകം പദ്ധതി കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയും, ഹരിതകം എം.പി.ഭാസ്‌കരന്‍നായരും നിര്‍വഹിച്ചു. ഷിബു കൊല്ലാറ, വി.കെ.മോഹനന്‍, പിള്ളനേഴി ചന്ദ്രന്‍, അന്തിക്കാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കല്‍ എന്നിവര്‍ സംസാരിച്ചു.

എം.എസ്.പ്രദീപ് സ്വാഗതവും ഇ.രമേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ശതാബ്ദി പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എന്‍.സോമകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാടമ്പ് കുഞ്ഞുകുട്ടന്‍ വിശിഷ്ടാതിഥിയായിരുന്നു. പി.ആര്‍.രാമന്‍ നമ്പൂതിരി സ്വാഗതവും, വി.ബി.ലിബീഷ് നന്ദിയും പറഞ്ഞു. ചിത്രകലാമത്സര വിജയികള്‍ക്ക് സമ്മാനദാനവും കലാസന്ധ്യയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.