ന്യൂദല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന 70 അംഗ ദല്‍ഹി നിയമസഭയിലേയ്ക്ക് നാളെ വോട്ടെടുപ്പ് നടക്കും. 2013 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു ദല്‍ഹി.
ഫെബ്രുവരി 12 ന് ഇതിന്റെ കാലാവധി അവസാനിക്കും. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് മുഖ്യമത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.
ഇടതുപക്ഷം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ അവര്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കും. അതേസമയം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്ത് എത്തുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും പാതിവഴിയില്‍ തന്നെയാണ്.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന് വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കോണ്‍ഗ്രസ് തുനിഞ്ഞിട്ടില്ല. സോണിയയും രാഹുലും റാലികള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: