കൊച്ചി: റിക്കാര്‍ഡ് ബ്രേക്കര്‍ എന്ന രണ്ട് വാക്കിന് പകരമായി സര്‍വന്‍ കെ.സി. എന്ന ഒറ്റപേര് മതിയാകുമോ എന്ന് ചോദിച്ചുപോകും സംസ്ഥാന സ്കൂള്‍ കായിക മേളയിലെ സീനിയര്‍ ബോയ്സ് ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങള്‍ കണ്ടിരുന്നാല്‍. രണ്ടിലും ഇന്നലത്തെ ഒരു ദിവസം തന്നെ റിക്കാര്‍ഡ് ഭേദിച്ചാണ് കാസര്‍കോടിന്റെ സര്‍വന്‍ പൊന്‍ നേട്ടങ്ങള്‍ ആഘോഷിച്ചത്.
രാവിലെ സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോയില്‍ 17.74 മീറ്റര്‍ എറിഞ്ഞ് കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റിക്കാര്‍ഡ്(17.58) തിരുത്തി. ഉച്ചയ്ക്ക് ശേഷം സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ യില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ സര്‍വന്‍ റിക്കാര്‍ഡ് മറികടന്നു. കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് 57.71 മീറ്റര്‍ എറിഞ്ഞു നേടിയ സ്വന്തം റിക്കാര്‍ഡിനെ 58.20 മീറ്ററായി പുതുക്കുകയായിരുന്നു.
രണ്ടാം ശ്രമം 56.80ലേക്ക് താഴ്ന്നു. മൂന്നാമത്തേതില്‍ 60.24 എറിഞ്ഞ് മിനിറ്റുകള്‍ക്ക് മുമ്പ് സ്ഥാപിച്ച റിക്കാര്‍ഡും തിരുത്തി. ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനമായിരുന്നു ഇത്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സബ്ജൂനിയര് തലം മുതല്‍ മത്സരിച്ചപ്പോഴെല്ലാം സര്‍വന്‍ ഈ രണ്ട് ഇനങ്ങളിലും റിക്കാര്‍ഡ് ഭേദിച്ചിട്ടുണ്ട്. കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസ് 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സര്‍വന്‍ ഇപ്പോള്‍ സീനിയര്‍ വിഭാഗത്തിലും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
സംസ്ഥാന തലത്തില്‍ ഡിസ്കസ് ത്രോയിലെ മുന്‍ താരമായ അച്ഛന് കെ.സി. ഗിരീഷ് ആണ് പരിശീലകന്. സഹോദരന് സിദ്ധാര്‍ത്ഥ് ഇതേ ഇനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് റിക്കാര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കെ. രേഷ്മയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: