കൊച്ചി: മുനമ്പത്തെ വഖഫ് ഭീകരതക്കെതിരെ ആയിരത്തില്‍പരം കേന്ദ്രങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനങ്ങളില്‍ പ്രതിഷേധം ഇരമ്പി. പള്ളികളിലടക്കമുള്ള കേന്ദ്രങ്ങളിലെ റാലികളില്‍ നൂറ് കണക്കിന് ജനങ്ങള്‍ പങ്കെടുത്ത് മുനമ്പം ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു.
ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ആഗോളതല ഉദ്ഘാടനം ആലപ്പുഴ തത്തംപള്ളിയിലെ നസ്രാണി സമുദായ മഹാ സംഗമത്തില്‍ വച്ച് ദീപം തെളിയിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. മുനമ്പം ജനതയുടെ പ്രശ്നം ന്യായമാണെന്നും അവരോടൊപ്പം അവസാനം വരെ സഭ ഉണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നീതിക്ക് വേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും പ്രതിജ്ഞയും ചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: