Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഘര്‍വാപസി ഭരണഘടനയിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 10:08 pm IST
in Vicharam

ഇന്ന് ‘ഘര്‍വാപസി’ ഒരു ചീത്ത വാക്കാണ്. ഘര്‍വാപസി എന്നുപറഞ്ഞാല്‍ വീട്ടിലേയ്‌ക്ക് തിരിച്ചുവരല്‍ എന്നല്ലേ? അതില്‍ സ്‌നേഹത്തിന്റെ ധ്വനിയല്ലാതെ ഭീഷണിയുടെ ധ്വനിയുണ്ടോ? നരേന്ദ്രമോദിക്കെതിരെ രാഷ്‌ട്രീയ എതിരാളികള്‍ നടത്തുന്ന ദുഷ്പ്രചാരണം ഏറ്റുപിടിച്ച് മാധ്യമങ്ങള്‍ ഉള്‍പ്പടെ പലരും ഘര്‍വാപസിയെ വിമര്‍ശിക്കുന്നു. ഹിന്ദുമതം വേദകാലം മുതല്‍ നിലവിലുള്ളതാണ്. ഇന്ത്യ എന്ന പേര്‍ ഇന്‍ഡസ്‌വാലി സിവിലൈസേഷനില്‍നിന്നും രൂപപ്പെട്ടതാണ്.

മതപരിവര്‍ത്തനം നടന്നിട്ടുള്ളത് ഹിന്ദുസമൂഹത്തില്‍ നിന്നാണ്. ബാബര്‍ ചക്രവര്‍ത്തിയും ഔറംഗസീബും ഇസ്ലാംമതം പ്രചരിപ്പിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു. ഈ  മതംമാറ്റം നടന്നത് ഹിന്ദുമതത്തില്‍ നിന്നല്ലേ? മതതീവ്രവാദം ഉടലെടുത്തത് മുസ്ലിം സമുദായത്തിലാണ്. അവര്‍ക്ക് ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും ഉന്മൂലനം ചെയ്യണമെന്നാണ് ആഗ്രഹം. മുസ്ലിങ്ങള്‍ ഹിന്ദുക്കളുമായി സമരം ചെയ്തിട്ടുണ്ട്, ഹിന്ദുസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുക്കളെ വന്‍തോതിലാണ് മതംമാറ്റിയത്. അത് വിദ്യാഭ്യാസവും രോഗശുശ്രൂഷയും വാഗ്ദാനം ചെയ്തായിരുന്നു. ചരിത്രവസ്തുതകള്‍ മാത്രമായ ഇവയൊക്കെ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുകൊണ്ടുമാത്രം മാഞ്ഞുപോകുന്നതല്ലല്ലോ.

ഹിന്ദുമതം വേദകാലം മുതല്‍ നിലനിന്നിരുന്നെങ്കില്‍ ക്രിസ്തു ജനിച്ചത് 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. പ്രവാചകന്‍ ജനിച്ചത് അതിനുശേഷവും. എന്നിട്ടും ഹിന്ദുക്കള്‍ മതംമാറ്റുന്നു എന്ന ആരോപണം ഉയരുന്നത് ഏത് പശ്ചാത്തലത്തിലാണ്? ഇസ്ലാം ഭാരതത്തില്‍ വന്നത് എട്ടാം നൂറ്റാണ്ടിലാണ്. കേരളത്തില്‍ മലഞ്ചരക്ക് വ്യാപാരികളായി അറബികള്‍ എത്തിയശേഷമാണ് ഏതാനും മലയാളികള്‍ മതംമാറ്റത്തിന് തയ്യാറായത്. ഔറംഗസീബ് ചക്രവര്‍ത്തിയാണ് മതതീവ്രവാദത്തിന് ആണിക്കല്ല് പാകി അമ്പലങ്ങള്‍ നശിപ്പിച്ചത്.

മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ് ഹൈന്ദവസംസ്‌കാരത്തെ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. മലബാറില്‍ മുസ്ലിങ്ങള്‍ അധികമാകാന്‍ തുടങ്ങിയത് മൈസൂര്‍ രാജാക്കന്മാരായ ഹൈദരലിയുടേയും ടിപ്പു സുല്‍ത്താന്റെയും കേരളത്തില്‍ നടന്ന പടയോട്ടത്തിനുശേഷമാണ്. അതെല്ലാം നിര്‍ബന്ധിത മതംമാറ്റമായിരുന്നു. മതസഹിഷ്ണുത പുലര്‍ത്തുന്ന ഹിന്ദുസമൂഹം അതിനെതിരെ പ്രതികരിക്കുകയോ മതംമാറിയവരെ പീഡിപ്പിക്കുകയോ ചെയ്തില്ല.

ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതംമാറിയവരില്‍ ഭൂരിഭാഗവും പട്ടികജാതി-പട്ടികവര്‍ഗക്കാരാണ്. അവരും സമുദായത്തില്‍ സ്ഥാനം മോഹിച്ചാണ് മതംമാറിയത്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ കേരളം ഭ്രാന്താലയമായിരുന്നു. മറ്റു സമുദായങ്ങളെ അമ്പലത്തിനടുത്തെ വഴിയില്‍ക്കൂടി നടക്കാന്‍പോലും അനുവദിച്ചിരുന്നില്ല. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവിന്റെ ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഉദ്‌ബോധനവും ആണ് കേരളത്തെ ജാതീയമായ അസമത്വത്തില്‍നിന്ന് രക്ഷിച്ചത്.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അവര്‍ ആഗ്രഹിച്ച സാമൂഹ്യപദവി ക്രിസ്തുമതത്തില്‍ കിട്ടിയില്ല. അതില്‍ അവര്‍ അസംതൃപ്തരാണ്. അങ്ങനെയുള്ളവരില്‍ ചിലരാണ് ഘര്‍വാപസിയില്‍ കൂടി തിരിച്ചുവരുന്നത്. അതില്‍ മറ്റുസമുദായങ്ങള്‍ പ്രചരിപ്പിക്കുന്ന ഭീഷണി ഇല്ല. പക്ഷേ ഇന്ന് ഘര്‍വാപസി എന്ന വാക്കിന് മതന്യൂനപക്ഷനേതാക്കള്‍ മാരകധ്വനി നല്‍കുന്നത് തങ്ങളുടെ മതവിഭാഗത്തില്‍നിന്നും കൂടുതല്‍ ചോര്‍ച്ചയുണ്ടാകുമെന്ന ഭീതിയാലാണ്. മാര്‍ ജോസഫ് പവ്വത്തില്‍ പറയുന്നത് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും സംവരണവും വാഗ്ദാനവും നല്‍കിയാണ് പുനഃപരിവര്‍ത്തനം എന്നാണ്. ക്രൈസ്തവസഭകള്‍ ഭാരതത്തിലെമ്പാടും പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന മതംമാറ്റത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന ബിഷപ്പ് പൗവത്തിലിന് എവിടെനിന്നാണാവോ ഈ വിവരങ്ങള്‍ കിട്ടിയത്?

മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണ്. ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്നാണ് മറ്റുമതവിശ്വാസികളുടെ ആക്ഷേപം! പക്ഷേ ദൈവം ഒന്നുമാത്രമാണ്. ദേവീദേവന്മാരെ സ്വന്തം ഇഷ്ടപ്രകാരം ഭജിക്കാനും ഹിന്ദുവിന് അവകാശമുണ്ട്. ഞാന്‍ ദേവീഭക്തയായതിനാല്‍ എന്റെ ഹൃദയത്തില്‍ മറ്റ് ഈശ്വരന്മാര്‍ക്ക് സ്ഥാനമില്ല. പക്ഷേ നാനാത്വത്തില്‍ ഏകത്തെ കാണുന്ന ഹിന്ദുവിന് ആ ഒരു രൂപം എല്ലാ രൂപങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്നറിയാം.

കേരളത്തിന്റെ ശാപം തീണ്ടലും തൊടീലും ആയിരുന്നു. കീഴ്ജാതിക്കാരെ തൊട്ടാല്‍ കുളിക്കണമെന്നും സ്‌കൂളില്‍ പോയി വന്നാല്‍ കുളിക്കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ നിലനിന്ന കാലം ഹിന്ദുമതത്തില്‍ തന്നെ ഉപജാതികളും ഉണ്ടായിരുന്നു. നായന്മാരില്‍ ഇല്ലക്കാര്‍, കിരിയത്തു നായര്‍, പള്ളിയാന്‍ നായര്‍, വെളുത്തേടത്തു നായര്‍ മുതലായ വ്യത്യസ്ത നായര്‍ വിഭാഗങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറില്‍ ഇല്ലത്തു നായര്‍ക്കാണ് ശ്രേഷ്ഠത എങ്കില്‍ കൊച്ചിയില്‍ കിരിയത്തു നായര്‍ക്കായിരുന്നു മേല്‍ക്കൈ. എന്റെ വീട്ടില്‍ ഈ വിശ്വാസം മാറിയത് എന്റെ അമ്മാവന്‍ പള്ളിയാന്‍ നായര്‍ വനിതയെ വിവാഹം കഴിച്ചശേഷമാണ്.

വിദ്യാഭ്യാസം ഒരുപാട് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം ഇന്ന് വ്യാപകമാണ്.

ഘര്‍വാപസി കൊണ്ടുദ്ദേശിക്കുന്നത് വേണ്ടവര്‍ക്ക് മടങ്ങിവരാം എന്നുമാത്രമാണ്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലേക്ക് മാറിയ അധഃസ്ഥിതര്‍ക്ക് സംവരണാനുകൂല്യങ്ങളോ വിദ്യാഭ്യാസാനുകൂല്യങ്ങളോ മറ്റു അവകാശങ്ങളോ ലഭ്യമല്ലാത്തതിനാലാണ് ഈ വിഭാഗത്തില്‍പ്പെട്ട മതംമാറിയവര്‍ ഇപ്പോള്‍ ഘര്‍വാപസിയിലൂടെ തിരിച്ചുവരുന്നത്. ഇതില്‍ ഭീഷണി എവിടെ? നരേന്ദ്രമോദിയെ മതഭീകരനായി ചിത്രീകരിക്കാന്‍ വെമ്പുന്നവര്‍ തന്നെയാണ് ഘര്‍വാപസിക്കും തീവ്രവാദ മുദ്ര ചാര്‍ത്തിക്കൊടുക്കുന്നത്.

ഭാരതസന്ദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഒബാമ മതസ്വാതന്ത്ര്യത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും പറയുകയുണ്ടായി. ആഗോളതലത്തില്‍ ഉയരുന്ന മതപരമായ അസഹിഷ്ണുതയിലേക്ക് വിരല്‍ചൂണ്ടുകയാണ് ഒബാമ ചെയ്തത്. എന്നാല്‍ ഭാരതത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഇതിനെ ഘര്‍വാപസിയുമായി ബന്ധിപ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഏതറ്റംവരെ പോകാനും മടിയില്ലാത്തവരാണ് ഒബാമയുടെ പ്രസംഗം സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി വളച്ചൊടിച്ചത്.

ഭാരതത്തിലെ സ്ഥിതിവിശേഷത്തെക്കുറിച്ചാണ് ഒബാമ പറഞ്ഞതെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ ഏത് അമേരിക്കന്‍ പ്രസിഡന്റിനാണ് ഇത്തരം ഒരു വിമര്‍ശനം നടത്താന്‍ ധാര്‍മികമായി അവകാശമുള്ളത്? കറുത്തനിറക്കാരനായ തനിക്കുപോലും പലപ്പോഴും മതപരമായ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട് എന്ന്  ഒബാമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

അമേരിക്ക കറുത്തവര്‍ഗക്കാര്‍ക്ക് നല്‍കിയ പീഡനം ഭാരതത്തില്‍ ഹിന്ദുസമൂഹം ഒരു സമുദായത്തിനും നല്‍കിയിട്ടില്ല. വാസ്തവത്തില്‍ ‘ഹൈന്ദവ വര്‍ഗീയത’ ഉണ്ടായതുതന്നെ മുസ്ലിം വര്‍ഗീയത രൂപപ്പെട്ടതിനുശേഷമല്ലേ? 7.5 ദശലക്ഷം മുസ്ലിങ്ങള്‍ പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ അങ്ങോട്ട് കുടിയേറി. അവിടെനിന്നും രണ്ടുദശലക്ഷം ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് വരുകയും ചെയ്തു.

ഹൈന്ദവ സഹിഷ്ണുത ഐതിഹാസികമാണ്. ഇന്ന് ഹിന്ദുക്കള്‍ ഭാരത ജനസംഖ്യയുടെ 75.35 ശതമാനമാണ്. ഹിന്ദുസമൂഹത്തെ തുടച്ചുനീക്കാനാണ് അസാസുദ്ദീന്‍ ഒവൈസിയെപ്പോലുള്ളവര്‍ മോഹിക്കുന്നതും ശ്രമിക്കുന്നതും. അതേസമയം ഹിന്ദുക്കളുടെ രക്ഷക്ക് വേണ്ടി മാത്രമാണ് വിഎച്ച്പിയും മറ്റും പ്രവര്‍ത്തിക്കുന്നത്.

ഭാരത ഭരണഘടനപോലും മതേതരത്വം വാഗ്ദാനം ചെയ്യുമ്പോള്‍ ‘ഘര്‍വാപസി’ എന്ന വാക്കിന് മറ്റ് അര്‍ത്ഥം കൊടുക്കാന്‍ മറ്റുള്ളവര്‍ വ്യഗ്രത കാണിക്കുന്നു. എല്ലാ പൗരന്മാര്‍ക്കും വിശ്വാസനിഷ്ഠ, ആരാധന എന്നിവയ്‌ക്കുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും മതേതരത്വവും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും ചെയ്യുമ്പോള്‍ എന്തിനീ പുകമറ ഉയര്‍ത്തി വിവാദം ഉണ്ടാക്കുന്നു?

വ്യക്തിമഹത്വം, സാഹോദര്യം, രാഷ്‌ട്രീയനീതി, സാമുദായിക സാമ്പത്തിക സമത്വം എല്ലാം ഉറപ്പുവരുത്തുന്ന ഭരണഘടനയുള്ളപ്പോള്‍, എല്ലാവര്‍ക്കും തുല്യ സംരക്ഷണം വാഗ്ദാനം ചെയ്യുമ്പോള്‍ ജാതി-മത ഭീകരതയ്‌ക്ക് സ്ഥാനമില്ല. വിശ്വാസ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും മതംമാറാനുള്ള സ്വാതന്ത്ര്യവും ഭരണഘടന നല്‍കുമ്പോള്‍ ‘ഘര്‍വാപസി’ മാത്രം എങ്ങനെ അനഭിമതമാകുന്നു?

ഹിന്ദുമതത്തില്‍നിന്നും മറ്റുമതങ്ങളിലേക്ക് മതംമാറ്റം നടത്താനും തങ്ങളുടെ ജനസംഖ്യ ഉയര്‍ത്താനും മറ്റുമത സമൂഹങ്ങള്‍ തല്‍പ്പരരാണ്. പ്രണയം നടിച്ച് വിവാഹം കഴിച്ച് മദ്രസകളിലെത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രേമം പെണ്‍കുട്ടികളുടെ ‘കൊക്കെയിന്‍’ ആണ്. അത് തലയ്‌ക്കുപിടിച്ചാല്‍  ജാതിയോ മതമോ വിദ്യാഭ്യാസമോ പ്രായമോ വീട്ടിലെ സ്വീകാര്യതയോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല.

എന്തായാലും മതേതരത്വവും വിശ്വാസസ്വാതന്ത്ര്യവും സാഹോദര്യവും രാഷ്‌ട്രീയ നീതിയും സാമൂഹ്യനീതിയും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയും അതില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനസമൂഹമുള്ളപ്പോള്‍ ഏതിന് ‘ഘര്‍വാപസി’യെ പേടിക്കണം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ
Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

പുതിയ വാര്‍ത്തകള്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.