Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മദ്യകേരളത്തില്‍നിന്ന് മയങ്ങുന്ന കേരളത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 09:48 pm IST
inVicharam

യുവനടന്‍ ഷൈന്‍ ടോം ചാക്കോയും ഒരു സഹസംവിധായക ഉള്‍പ്പടെയുള്ള മോഡലുകളും മയക്കുമരുന്നുപയോഗത്തെ തുടര്‍ന്ന് അറസ്റ്റിലായത് ക്യാമ്പസുകള്‍ മാത്രമല്ല സിനിമാ അഭിനേതാക്കളും മയക്കുമരുന്നിന്റെ മാസ്മരിക വലയത്തിലേക്ക് വഴുതിവീണിരിക്കുകയാണോ എന്ന സംശയം ബലപ്പെടുത്തുന്നു.

ഈ അറസ്റ്റ് ന്യൂജനറേഷന്‍ സിനിമാ രംഗത്ത് മയക്കുമരുന്നുപയോഗം വ്യാപകമാണെന്ന പോലീസ് സംശയവും സ്ഥിരീകരിക്കുന്നു. ഇതിനുമുന്‍പ് ഒരു സ്റ്റാര്‍ ഹോട്ടലില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നുപയോഗിക്കുന്നത് നേരിട്ട് കണ്ട എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നിശാന്തിനി അവരെ അറസ്റ്റ് ചെയ്തിരുന്നു. കേരളം ഇപ്പോള്‍ മദ്യകേരളം മാത്രമല്ല മയങ്ങുന്ന കേരളവുംകൂടിയായി മാറിയിരിക്കുന്നു.

കേരളീയരെ മയക്കുമരുന്നുപയോഗത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യിപ്പിച്ചത് എണ്‍പതുകളില്‍ ഇടുക്കി കഞ്ചാവിനുവേണ്ടി പ്രവഹിച്ച ഹിപ്പികളായിരുന്നു. അനുകരണ ഭ്രാന്തരായ മലയാളികള്‍ ഹിപ്പി സംസ്‌കാരം മാത്രമായിരുന്ന മയക്കുമരുന്നുപയോഗത്തെ ജനകീയവത്ക്കരിച്ച് ക്യാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. കൊച്ചിയിലെ പ്രസിദ്ധമായ ഒരു വനിതാകോളേജിന് മുന്നിലും ഒരു സ്ത്രീ കഞ്ചാവ് വിറ്റിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. മദ്യത്തിനു മാത്രമല്ല, മയക്കുമരുന്നിനും ന്യൂജെന്‍ അടിമകളാകുന്നു എന്ന വാര്‍ത്ത കേരളത്തിനേറ്റ വലിയ ആഘാതമാണ്. ഒരു തലമുറയുടെ ഭാവിയാണ് ഇപ്പോള്‍ വ്യാപകമാകുന്ന മയക്കുമരുന്നുപയോഗം നശിപ്പിക്കുന്നത്. ആരാധനാപാത്രങങ്ങളായ യുവ സിനിമാതാരങ്ങളും മയക്കുമരുന്നിനടിമകളാകുന്നു എന്ന വാര്‍ത്ത ന്യൂജെന്‍കാര്‍ക്ക് പ്രചോദനമാകുന്നു.

ഇന്ന് കേരളത്തിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭവും മയക്കുമരുന്നുപയോഗവും മറ്റും ശക്തമാകുന്നത്. പെണ്‍വാണിഭത്തിലേര്‍പ്പെട്ട യുവതികളെ ഫ്‌ളാറ്റില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. മാവോബന്ധം സംശയിച്ച് അടുത്തിടെ എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ ഷൈന്‍ ടോം മയക്കുമരുന്നുപയോഗം തുടങ്ങിയത് സിഗററ്റില്‍ കൊക്കെയിന്‍ പുരട്ടി ആയിരുന്നത്രെ.

എല്‍എസ്ഡി, കൊക്കെയിന്‍, ഹെറോയിന്‍ എന്നിവയ്‌ക്ക് സ്വര്‍ണത്തേക്കാളും രത്‌നത്തേക്കാളും വിലയുണ്ട്. ഹെറോയിന്‍ ഒരു ഗ്രാമിന് 8500 രൂപയും കൊക്കെയിന് 20,000 രൂപയുമാണ് വില. സിനിമ കാണിക്കുമ്പോള്‍ ”മദ്യവും പുകവലിയും നിരോധിച്ചിട്ടുണ്ട്” എന്നെഴുതിയതുകൊണ്ടു മാത്രം യുവതലമുറ അഭിനേതാക്കളെ അനുകരിക്കാതിരിക്കില്ല. ഇപ്പോള്‍ യുവാക്കളുടെ ഇടയില്‍ മയക്കുമരുന്നുപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും അത് ഫാഷനാണെന്ന തെറ്റായ സന്ദേശം നല്‍കി ഈ ലഹരി ഉപയോഗത്തെ മഹത്വവല്‍ക്കരിക്കരുതെന്നും സംവിധായകന്‍ സിബി മലയില്‍ പറയുന്നു. ഒരു സിനിമാ നിര്‍മാതാവാണ് മയക്കുമരുന്ന് വിപണിയിലെ പ്രധാന കണ്ണിയെന്ന പോലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണ് ലഹരിയില്‍ സെക്യൂരിറ്റിക്കാരനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിന്റെ മയക്കുമരുന്നു ബന്ധം. മറൈന്‍ഡ്രൈവിലെ ആഡംബര നൗകയിലെ നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്നു പിടിച്ച കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. നിസാമിന് അന്തര്‍ദ്ദേശീയ മയക്കുമരുന്നു വ്യാപാര കണ്ണികളുമായി ബന്ധമുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

അഭ്യസ്തകേരളമെന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തിനുമേല്‍ മദ്യ-മയക്കുമരുന്ന് മാഫിയ വീഴ്‌ത്തുന്ന കരിനിഴലിനെതിരെ സമൂഹം ജാഗരൂകരാകേണ്ടതാണ്. മൂല്യങ്ങള്‍ അസ്തമിക്കുന്ന, മാന്യത എന്ന വാക്ക് അര്‍ത്ഥശൂന്യമാക്കുന്ന സംസ്‌കാരമാണ് ആണ്‍-പെണ്‍ ഭേദമില്ലാതെ യുവതലമുറയില്‍ വികസിക്കുന്നത്. ഇതിനെപ്പറ്റി രക്ഷാകര്‍തൃ സമൂഹം തികഞ്ഞ അജ്ഞതയിലാണോ എന്നുപോലും സംശയിക്കേണ്ടിവരുന്നു. സിനിമാ താരങ്ങള്‍ എന്നും ഹീറോകളാണ്. അവരുടെ വേഷവും ചേഷ്ടകളും ഹെയര്‍സ്റ്റൈലും അനുകരിക്കുന്ന യുവതലമുറയ്‌ക്ക് അവര്‍ മയക്കുമരുന്നുപയോഗത്തിനടിമകളാകുന്നു എന്ന വാര്‍ത്ത ആധിയുളവാക്കേണ്ടതാണ്. ബുദ്ധിജീവികളാകാമെന്ന തോന്നലും ലഹരി ഉപയോഗത്തിന് ആക്കംകൂട്ടുന്നു. ദേശീയ-അന്തര്‍ദ്ദേശീയ ബന്ധമുള്ള മാഫിയകളാണ് കേരളത്തില്‍ വിരാജിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ”ക്ലീന്‍ കാമ്പസ്- സേവ് കാമ്പസ്” പ്രോഗ്രാം വിജയം കണ്ടില്ല. കേരളത്തില്‍ പടരുന്ന പുതിയ അര്‍ബുദമാണ് ന്യൂജെന്‍കാരെ സ്വാധീനിക്കുന്ന മയക്കുമരുന്ന് ഉപയോഗം. കുടുംബങ്ങളും മൂല്യങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍കൂടി ഈ വലയില്‍ കുടുങ്ങുമ്പോള്‍ കേരളത്തിന്റെ ഭാവി എന്ത്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.