ക്വീറ്റ: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വച്ചു നടന്ന റോക്കറ്റാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.
കുസ്ഥാര് ജില്ലാ പോലീസ് മേധാവിയായ അസ്ഗര്‍ അലി യൂസഫും കുടുംബവും സഞ്ചരിച്ച വാഹനത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. എന്നാല്‍ റോക്കറ്റ് ലക്ഷ്യം മാറി പിന്നാലെ വന്ന അകമ്പടി വാഹനത്തില്‍ പതിക്കുകയും രണ്ടു പോലീസുകാര്‍ കൊല്ലപ്പെടുകയുമായിരുന്നു.
പോലീസ് മേധാവി സുരക്ഷിതനാണെന്നും പരിക്കു പറ്റിയ മറ്റു പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: