Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസനം ജനങ്ങളിലെത്തിയില്ലെങ്കില്‍ വിധ്വംസക ശക്തികള്‍ മുതലെടുക്കും:ജില്ലാ കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 10:10 pm IST
inErnakulam

കൊച്ചി: വികസനം ജനങ്ങളിലെത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം സമൂഹത്തില്‍ വിധ്വംസക ശക്തികള്‍ക്ക് പ്രോത്സാഹനമാകുമെന്ന് ജില്ലാ വികസന സമിതി. ജനങ്ങള്‍ക്കിടയിലെ അസംതൃപ്തി മുതലെടുത്ത് ഇത്തരക്കാര്‍ നുഴഞ്ഞു കയറുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം. നിറ്റ ജെലാറ്റിന്‍, എന്‍.എച്ച് അതോറിറ്റി ഓഫീസ് എന്നിവയ്‌ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വികസന സമിതിയുടെ മുന്നറിയിപ്പ്

ജില്ലാ വികസന സമിതിയുടെ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എം.ജി. രാജമാണിക്യമാണ് വിഷയം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകണം. കൃത്യമായും സമയബന്ധിതമായും സേവനം നല്‍കുകയാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കര്‍ത്തവ്യം. ആരുടെയും മേല്‍നോട്ടമില്ലാതെ തന്നെ സമര്‍പ്പിതമനസ്‌കരായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് ഇവയില്‍ അടിയന്തിരമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും അനധികൃതമായി വെള്ളമൂറ്റുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും. തൃപ്പൂണിത്തുറ, മരട് നഗരസഭ പ്രദേശങ്ങളിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള ടാങ്കറുകളില്‍ വെള്ളമെത്തിച്ച് താല്‍ക്കാലിക പരിഹാരം കാണുന്നതിന് പകരം പൈപ്പ്‌ലൈനുകള്‍ വിന്യസിച്ചും നിശ്ചിത സമയത്ത് പമ്പിങിന് സംവിധാനമൊരുക്കിയും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

റോഡരികില്‍ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കുലുക്കി സര്‍ബത്തും ഉപ്പിലിട്ടതും വില്‍ക്കുന്നത് തടയണം. മാങ്ങ, നെല്ലിക്ക തുടങ്ങിയവ ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം ബാറ്ററി വാട്ടര്‍ ഉപയോഗിക്കുന്നെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നടപടിക്ക് കാത്തുനില്‍ക്കാതെ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാവുന്നതാണെന്ന് കളക്ടര്‍ വ്യക്തമാക്കി. വെളിച്ചെണ്ണയിലെ മായം സംബന്ധിച്ച ആശങ്ക പരിഹരിക്കാനും നടപടിയുണ്ടാകണം.

കോതമംഗലം മണ്ഡലത്തില്‍ ആനക്കയം പാലം നിര്‍മാണത്തിലെ അനിശ്ചിതത്വം പരിഹരിക്കണമെന്ന് ടി.യു കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. പാലം നിര്‍മാണത്തിന് വനഭൂമി ലഭ്യമാക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ടോപ്പോ ഷീറ്റ് പൂരിപ്പിച്ച് നല്‍കുന്നതിലെ സാങ്കേതികത്വമാണ് നടപടി വൈകിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തങ്കളം കോഴിപ്പിള്ളി റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അധിക തുകയായ 250 ലക്ഷം രൂപ കോതമംഗലം തഹസില്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഇടമലയാര്‍ ജലസേചന പദ്ധതിയുടെ മഞ്ഞപ്ര കനാലില്‍ കയ്യേറ്റം നടത്തിയവരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കുമ്പളങ്ങി പള്ളുരുത്തി റോഡില്‍ വിവിഐപി സന്ദര്‍ശനത്തിനായി നീക്കം ചെയ്ത ഹമ്പുകള്‍ പുനഃസ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നഗരസഭ ചെയര്‍മാന്‍മാരായ ആര്‍. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), അഡ്വ. ടി.കെ. ദേവരാജന്‍ (മരട്), ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി സുനില്‍ ഇടപ്പാലക്കാട്ട്, പ്രൊഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി എം.പി. ശിവദത്തന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.