ബോസ്ടണ്‍: കഴിഞ്ഞ ആഴ്‌ച്ചയുണ്ടായ ശക്തമായ മഞ്ഞ് വീഴ്‌ച്ചയെ തുടര്‍ന്ന് വീടിന് മുന്നില്‍ കുമിഞ്ഞ് കൂടിയ മഞ്ഞ് കോരി മാറ്റാത്തിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് പിഴ.
ബോസ്റ്റണിലേ മേയറായ മാര്‍ട്ടിന്‍ വാല്‍ഷ് വീടുകള്‍ക്ക് മുന്നില്‍ അടിഞ്ഞു കൂടിയ മഞ്ഞ് കോരി മാറ്റണമെന്നും അങ്ങനെ ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ഈ സമയങ്ങളില്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയോടൊപ്പം സൗദിയില്‍ നടന്ന അബ്ദുള്ള രാജാവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
കെറി പിഴ അടയ്‌ക്കുമെന്നും വീടിന്റെ മുന്‍വശത്തുള്ള വഴിയിലെ മഞ്ഞ് വ്യാഴാഴ്ച രാവിലെയോടെ മാറ്റിയിട്ടുണ്ടെന്നും കെറിയുടെ വക്താവ് ഗ്ലെന്‍ ജോണ്‍സണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.















