മയാമി: അമേരിക്കയിലെ മയാമിയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ മിസ് കൊളംബിയ പൗലീന വേഗ ജേതാവായി. ഫൈനലില്‍ 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് പൗലീന വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്.
അമേരിക്കയുടെ നിയ സാഞ്ചേസ് രണ്ടാം സ്ഥാനത്തും മിസ് ഉക്രെയ്ന് ഡയാന ഹര്‍കുഷ മൂന്നാം സ്ഥാനവും നേടി. മിസ് ഇന്ത്യ നൊയോണിറ്റ ലോധ് ആദ്യ പത്ത് സ്ഥാനാക്കാരില് പോലും ഇടംപിടിച്ചില്ല.
കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥിനിയാണ് പൗലീന വേഗ. ഇന്നത്തെ കാലത്തെ സ്ത്രീകളെ പ്രതിനിധീകരിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നായിരുന്നു വിജയിയായ ശേഷം പൗലീനയുടെ പ്രതികരണം.
സ്ത്രീയെന്നാല്‍ കേവലം സൗന്ദര്യവും ഗ്ളാമറും മാത്രമല്ല. മറിച്ച് ബുദ്ധിമതിയും, പ്രൊഫഷണലിസവും കഠിനാദ്ധ്വാനം ചെയ്യുന്നവളും ആയിരിക്കണം വേഗ പറഞ്ഞു. വിജയത്തില്‍ മതിമറക്കുന്നില്ലെന്നും എത്രയും വേഗം പഠനത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ഈ യുവസുന്ദരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: