ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 ഭീകരരെ വധിച്ചു.
ഭീകരരുടെ കേന്ദ്രങ്ങള്‍ക്കും ഒളിത്താവളങ്ങള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.
വടക്കന്‍ വസീറിസ്ഥാനില്‍ 2014ന് ശേഷം സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 1,200 ഓളം ഭീകരരെയാണ് വധിച്ചത്.
















