കൈകൂപ്പി എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ എപ്പോഴും നിന്നോടൊപ്പം ഉണ്ടാകണമെന്ന്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ നിന്നോടൊപ്പം ഞാനും ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കൂ. ജീവിതത്തിന്റെ ഇരുണ്ട വനാന്തരങ്ങളില്‍, വഴിതെറ്റി നീ അലയുമ്പോള്‍, നിന്നോടൊപ്പം ഞാനും, ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കൂ. നീ കടക്കുമ്പോള്‍ നിന്റെ കാലൊച്ചകള്‍ നീതന്നെ ശ്രദ്ധിക്കൂ.
നിന്റെ തൊട്ടുപുറകില്‍, എന്റെ കാലൊച്ചകള്‍ നിനക്ക് കേള്‍ക്കാം. കാരണം വളരെയധികം തവണ, ഈ ലോകത്തില്‍, നിന്നെ ഞാന്‍, പിന്തുടര്ന്നിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഞാന്‍ മുന്നിലും നീ പിന്നിലുമായി നടക്കേണ്ട സമയം സമാഗതമായി. എന്റെ നേതൃത്വം നീ അംഗീകരിച്ചാലും, എന്റെ കുഞ്ഞേ, ദിക്കറിയാതെ കറങ്ങി അലയുന്നത് നിര്‍ത്തൂ! എന്റെ വെളിച്ചത്താല്‍ നിന്നെ നയിക്കാന്‍ ഞാന്‍ നിനക്കുമുമ്പുതന്നെ ആഗതനായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: