പദ്മമഹാപുരാണം ഭാഗവതമാഹാത്മ്യ പ്രകരണം
ഓം നമോ ഭഗവതേവാസുദേവായ
കൃഷ്ണാദുഃഖഹരംദേവംകൃഷ്ണദൈ്വപായനാര്ച്ചിതം
കൃഷ്ണംകൃഷ്ണസഖംവന്ദേ പാരണാരണ്യനായകം
കൃഷ്ണയുടെ(പാഞ്ചാലിയുടെ) ദുഃഖംഇല്ലാതാക്കിയദേവനും, കൃഷ്ണദൈ്വപായനനാല്(വേദവ്യാസനാല്‍) അര്‍ച്ചിക്കപ്പെടുന്നവനും, കൃഷ്ണന്റെ(അര്‍ജ്ജുനന്റെ) സുഹൃത്തായവനും പാരണാരണ്യനായകനും(ഭരണങ്ങാനം ഗ്രാമത്തിന്റെ നായകനും) ആയ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.
ശോകത്താല്കേണിടുന്ന ശ്രിതജനതതിയെക്കാത്തുരക്ഷിക്കുവാനായ്-
ഗ്ഗൗണാതീരേവസിക്കുംമധുമഥനവിഭോ ചക്രപാണേമുരാരേ
വേദവ്യാസാദിനാനാമുനിജനമനിശം കുമ്പിടും ദിവ്യരൂപം
നിത്യം വന്ദിച്ചിടുന്നേന്‍ ത്രിജഗദധിപതേ പാരണാരണ്യനാഥാ
പ്രാരംഭം
കൃഷ്ണം നാരായണംവന്ദേ കൃഷ്ണംവന്ദേ വ്രജപ്രിയം
കൃഷ്ണംദൈ്വപായനം വന്ദേ കൃഷ്ണംവന്ദേ പൃഥാസുതം
നാരായണനായ കൃഷ്ണനു വന്ദനം. വ്രജപ്രിയനായ കൃഷ്ണനു വന്ദനം. ദൈ്വപായനനായ(ദ്വീപില്‍ ജനിച്ചവനായ) കൃഷ്ണനു(വ്യാസനു) വന്ദനം. പൃഥാസുതനായ(കുന്തീപുത്രനായ) കൃഷ്ണനു(അര്‍ജ്ജുനനു) വന്ദനം
സച്ചിദാനന്ദരൂപായവിശ്വോത്പത്യാദിഹേതവേ
താപത്രയവിനാശായ ശ്രീകൃഷ്ണായവയം നുമഃ
സച്ചിദാനന്ദസ്വരൂപനും ലോകത്തിന്റെ ഉത്പത്തിക്കു കാരണഭൂതനും താപത്രയങ്ങളെ നശിപ്പിക്കുന്നവനുമായ ശ്രീകൃഷ്ണനെ ഞാന്‍ സ്തുതിക്കുന്നു.
യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദൈ്വപായനോ വിരഹകാതരആജുഹാവ
പുത്രേതി ത•യതയാതരവോളഭിനേദു-
സ്തംസര്വ്വഭൂതഹൃദയംമുനിമാനതോളസ്മി
സകലതും ഉപേക്ഷിച്ച്, അസംഗനായി, കര്‍മ്മം വെടിഞ്ഞ്, സന്ന്യാസം സ്വീകരിക്കാനായിപ്പോകുന്ന യാതൊരുവനെ; വിരഹദുഃഖത്താല്‍ കാതരനായിത്തീര്ന്ന കൃഷ്ണദൈ്വപായനന്‍(വേദവ്യാസന്) ‘പുത്രാ’ എന്നുവിളിച്ചപ്പോള്‍ വൃക്ഷങ്ങളും ത•യത്വത്താല് ആവിധം തന്നെ ശബ്ദിച്ചുവോ, ആ സര്വ്വഭൂതാത്മാവായമുനിയെ (ശുകബ്രഹ്മര്‍ഷിയെ) ഞാന്‍ നമസ്ക്കരിക്കുന്നു.
പദ്മപുരാണംഉത്തരഖണ്ഡത്തിലെ 193 മുതല്‍ 198 വരെയുള്ള 6 അദ്ധ്യായങ്ങളാണ് ഭാഗവതമാഹാത്മ്യം.പരമശിവന് പാര്വ്വതീദേവിയ്ക്കു പറഞ്ഞുകൊടുക്കുന്ന വിധത്തിലാണ് പദ്മപുരാണത്തില്‍ ഭാഗവതമാഹാത്മ്യംവര്ണ്ണിക്കുന്നത്. ഭഗവദ്ഗീതയിലെ അദ്ധ്യായങ്ങളുടെ മാഹാത്മ്യം പരമേശ്വരന് പാര്‍വ്വതീദേവിക്ക് പറഞ്ഞു കൊടുത്തു. അതില്‍ പ്രീതയായ ദേവി മഹാദേവനോട് ഇപ്രകാരം അഭ്യര്‍ത്ഥിച്ചു.
ശ്രീപാര്വ്വത്യുവാച
ദേവദേവമഹാദേവസര്വജ്ഞസകലാര്ഥദ
കൃപാംമയിപരാംകൃത്വായത്പൃച്ഛേതദ്വദസ്വമേ
ശ്രുതം ച ഗീതാമാഹാത്മ്യംബഹ്വാശ്ചര്യകഥായുതം
തേനമേഭക്തിരുത്പന്നാശ്രോതുംകൃഷ്ണകഥാം പരാം
പുരാണേഷുതുസര്വേഷു ശ്രീമദ്ഭാഗവതം പരം
യത്രപ്രതിപദംകൃഷ്ണോഗീയതേ ബഹുധര്ഷിഭിഃ
തന്മാഹാത്മ്യംയഥാതത്വംസേതിഹാസംവദാധുനാ
പാര്‍വ്വതീദേവി പറഞ്ഞു: ‘ഹേ ദേവാധിദേവാ, മഹാദേവാ, സര്‍വ്വജ്ഞ, സര്വ്വാര്ത്ഥദാതാവേ, എന്റെ ചോദ്യത്തിന് ഉത്തരം നല്കിയാലും. അത്ഭുത കഥകളോടുകൂടി ഭഗവദ്ഗീതയുടെ മാഹാത്മ്യം ശ്രവിച്ചതു മുതല്‍ എനിക്ക് കൃഷ്ണചരിത ശ്രവണത്തിനു ഭക്തിയുണ്ടായിരിക്കുന്നു. പുരാണങ്ങളില്വെച്ചു ശ്രേഷ്ഠമായത് ഭാഗവതപുരാണമാണല്ലോ. അതില്‍ പദാനുപദമായി കൃഷ്ണമഹിമ ഗാനം ചെയ്യപ്പെട്ടിരിക്കുന്നു. ആ പുരാണത്തിന്റെമാഹാത്മ്യംകൂടി പറഞ്ഞു തന്നാലും’.
ശ്രീപാര്‍വ്വതിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് ശ്രീമഹാദേവന് ഭാഗവതമാഹാത്മ്യം ദേവിക്കു പറഞ്ഞുകൊടുക്കുവാനാരംഭിച്ചു.
ഈശ്വരഉവാച
ശിവ ഭഗവാന് പറഞ്ഞു
നൈമിഷേസൂതമാസീനമഭിവാദ്യമഹാമതിം
കഥാമൃതരസാസ്വാദകുശലഃശൗനകോളബ്രവീത്
നൈമിശാരണ്യത്തില്‍ ആസനസ്ഥനായിരിക്കുന്ന സൂതനെ അഭിവാദ്യംചെയ്ത് മഹാമതിയായ ശൗനകന് കഥാമൃതം ആസ്വദിക്കാനുള്ള ആഗ്രഹത്തോടെ ഇപ്രകാരം അഭ്യര്‍ത്ഥിച്ചു.
ശൗനക ഉവാച
അജ്ഞാനധ്വാന്തവിധ്വംസകോടിസൂര്യസമപ്രഭ
സൂതാഖ്യാഹികഥാസാരംമമകര്ണ്ണരസായനം
ഭക്തിജ്ഞാനവിരാഗാപ്തോവിവേകോ വര്‍ദ്ധതേ മഹാന്
മായാമോഹനിരാസശ്ചവൈഷ്ണവൈഃ ക്രിയതേകഥം
ഇഹഘോരേകലൗ പ്രായോജീവശ്ചാസുരതാംഗതഃ
ക്ലേശാക്രാന്തസ്യതസൈ്യവശോധനേ കിം പരായണം
ശ്രേയസാംയദ്ഭവേച്ഛ്രേയഃ പാവനാനാം ച പാവനം
കൃഷ്ണപ്രാപ്തികരംശശ്വത് സാധനം തദ്വദാധുനാ
ചിന്താമണിര്ല്ലോകസുഖംസുരദ്രുഃസ്വര്ഗ്ഗസമ്പദം
പ്രയച്ഛതിഗുരുഃ പ്രീതോവൈകുണ്ഠംയോഗിദുര്ല്ലഭ
ശൗനകന് പറഞ്ഞു : ”ഹേസൂത, അജ്ഞാനാന്ധകാരത്തെ അകറ്റുന്നതിന് കോടിസൂര്യന്മാരുടെ തുല്യപ്രഭയോടുകൂടിയതും കര്‍ണ്ണങ്ങള്‍ക്കു രസായനമായതുമായ കഥ പറഞ്ഞുതരിക. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവയ്ക്കാവശ്യമായ വിവേകം എപ്രകാരം വര്‍ദ്ധിക്കും? ഏതുവിധത്തിലാണു വൈഷ്ണവര്‍ മായാമോഹത്തെ നീക്കുന്നത്? ഘോരമായ ഈ കലികാലത്ത് ബഹുഭൂരിപക്ഷം ജീവികളും അസുരത്വം പ്രാപിച്ചിരിക്കുന്നു. ക്ലേശിക്കുന്ന അവരെ എന്തുകൊണ്ട് ശുദ്ധിപ്പെടുത്താം? ശ്രേയസ്സു നല്കുന്നവയില്വെച്ച് ശ്രേയസ്കരവും പാവനമായവയില് അതിപാവനവും സദാ വിഷ്ണുപ്രാപ്തിയെ നല്‍കുന്നതുമായ സാധനമെന്താണ് എന്നു പറഞ്ഞുതന്നാലും. ചിന്താമണി(ഒരമൂല്യരത്നം -ഇച്ഛിക്കുന്നതെല്ലാം നല്കുന്നതാണീ രത്നം) ലോകസുഖത്തേയും, കല്പകവൃക്ഷം (ഇത് ആഗ്രഹിക്കുന്നതെല്ലാം നല്കുന്ന ദിവ്യവൃക്ഷമാണ്) സ്വര്ഗ്ഗസമ്പത്തും നല്കുന്നു. അതേപ്രകാരം പ്രസന്നനായിരിക്കുന്ന ഗുരു, യോഗിമാര്ക്കുപോലും പ്രാപിക്കുവാന്‍ പ്രയാസമേറിയവൈകുണ്ഠപ്രാപ്തി നല്കി അനുഗ്രഹിക്കുന്നു. ശൗനകന്റെ ഈ വാക്കുകള്‍കേട്ട് സൂതന്‍ പറഞ്ഞു :
സൂതഉവാച
പ്രീതിഃശൗനക ചിത്തേ തേഹ്യതോവച്മി വിചാര്യ ച
സര്വ്വസിദ്ധാന്തനിഷ്പന്നം സംസാരഭയനാശനം
ഭക്ത്യോഘവര്ദ്ധനം യച്ച കൃഷ്ണസന്തോഷഹേതുകം
തദഹംതേളഭിധാസ്യാമിസാവധാനതയാശൃണു
കാലവ്യാളമുഖാഗ്രാസത്രാസനിര്ണ്ണാശഹേതവേ
ശ്രീമദ്ഭാഗവതംശാസ്ത്രംകലൗകീരേണ ഭാഷിതം
ഏതസ്മാദപരംകിഞ്ചി•നഃശുദ്ധൈ്യ ന വിദ്യതേ
ജന്മാന്തരേ ഭവേത് പുണ്യംതദാ ഭാഗവതംലഭേത്
സൂതന്‍ :- ”അല്ലയോ ശൗനകാ, കേള്‍ക്കുവാന്‍ ഭവാന് ഉള്ളില്‍ ആഗ്രഹമുണ്ടല്ലോ. അതുകൊണ്ട് ഞാന്‍ ആലോചിച്ചു പറഞ്ഞുതരാം. സര്വ്വസിദ്ധാന്തങ്ങളുടേയും സാരവും സംസാരഭയത്തെ അകറ്റുന്നതും ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതും ശ്രീകൃഷ്ണനെ പ്രസാദിപ്പിക്കുന്നതുമായത ്ഏതൊന്നാണെന്നു മനസ്സിരുത്തി കേള്‍ക്കുക. കാലമാകുന്ന വ്യാളി വിഴുങ്ങിക്കളയുമോ എന്ന ഭീതിയെ ആട്ടിയകറ്റുന്നതിന് ഈ കലികാലത്ത് ശുകമഹര്‍ഷി അരുളിചെയ്ത ശ്രീമദ്ഭാഗവത മഹാപുരാണമാണുമുഖ്യം. മനഃശുദ്ധിക്ക് ഇതല്ലാതെ മറ്റൊന്നില്ല. ജന്മജന്മാന്തര പുണ്യംകൊണ്ടേ ഭാഗവതം കൈവരികയുള്ളൂ. (ഭാഗവതം കരസ്ഥമാകണമെങ്കില്‍ പൂര്‍വ്വജന്മാര്‍ജ്ജിത പുണ്യം വേണം. അതു നിത്യപാരായണം ചെയ്യണമെങ്കിലോ പൂര്വ്വജന്മതപം വേണം
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: