കട്ടപ്പന: പള്ളിപ്പെരുനാളില്‍ പങ്കെടുത്ത് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ കേബിള്‍ടി.വി ജീവനക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ക്വട്ടേഷന്‍ സംഘം ആക്രമിച്ചു.ചേറ്റുകുഴി നമ്മനശ്ശേരില്‍ ജെഫിന്‍ രാജനെയും ബന്ധുവായ ജിനുവിനെയുമാണ് മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്.
ഹൈറേഞ്ചിലെ ലോക്കല്‍ കേബിള്‍ നെറ്റ് വര്‍ക്കുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായി കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരു കൂട്ടരുടെയും കേബിളുകള്‍ വെട്ടി നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേബിള്‍ ടി.വി ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടന്നത്.
ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കേബിള്‍ ടിവിയിലെ സാധാരണക്കാരായ ജീവനക്കാരെ ആക്രമിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും, നിരപരാധികളായ കേബിള്‍ ടി.വി ജീവനക്കാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ അടിയന്തിര നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മര്‍ദ്ദനമേറ്റവരുടെ ബന്ധുക്കളായ രാജന്‍, മാതാവ് ജോളി രാജന്‍, എന്‍.കെ മോനിച്ചന്‍, സൂസമ്മ മോനിച്ചന്‍, ദിനേശന്‍, ബാബു എന്നിവര്‍ ആവശ്യപ്പെട്ടു.
















